പ്രതിയെ പിടിക്കുന്നതിനിടെ പോലീസുകാര്‍ക്ക് കുത്തേറ്റു
വെട്ടുകേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തെ പ്രതിയുടെ അഛനാണ് വെട്ടിയത്.
കായംകുളത്ത് പ്രതിയെ പിടിക്കാന്‍ പോയ പോലീസ് സംഘത്തിന് വെട്ടേറ്റു. വെട്ടുകേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തെ പ്രതിയുടെ അഛനാണ് വെട്ടിയത്. കായംകുളം പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ സിയാദിനും രണ്ട് പോലീസുകാര്‍ക്കുമാണ് വെട്ടേറ്റത്. സംഭവത്തിനിടയില്‍ പ്രതി ഓടി രക്ഷപെട്ടു.
കഴിഞ്ഞ ദിവസം കാര്‍ യാത്രക്കാരെ വെട്ടിയ കേസിലെ പ്രതിയായ കായംകുളം ദേശത്തിനകത്ത് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്യാനാണ് ഡിവൈഎസ്പിയുടെ സ്വാഡില്‍ പെട്ട സംഘം എത്തിയത്. പ്രതിയെ വിലങ്ങു വച്ച് പുറത്ത് വന്ന സംഘത്തിനു നേരെ ചെത്തു തൊഴിലാളിയായ അഛന്‍ ഗോപാലകൃഷ്ണനാണ് വെട്ടിയത്.
എഎസ്‌ഐ സിയാദിന്റെ നെഞ്ചിനും ഇടത് കൈക്കുമാണ് വെട്ടേറ്റത്. സിയാദിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരായ സതീശിന് കൈക്കാണ് വെട്ടേറ്റത്. ഇഖ്ബാലിന്റെ കൈക്കു വെട്ടും തലക്ക് കന്പിക്ക് അടിയുമേറ്റു. ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ബഹളത്തിനിടയില്‍ വിലങ്ങോടുകൂടി പ്രതി ഓടി രക്ഷപെട്ടു. വെട്ടേറ്റു വീണ പോലീസ് സംഘത്തെ പരിക്കേല്‍ക്കാതിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ രാജേഷാണ് ആശുപത്രിയിലെത്തിച്ചത്. പ്രതികള്‍ക്കായി പോലീസ് അന്വഷണം ഊര്‍ജിതമാക്കി.