മണ്ഡല മാസമായിട്ടും അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലാതെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ
ശബരിമല തീർത്ഥാടകർ യാത്രക്കായി ആശ്രയിക്കുന്ന പ്രധാന റെയിൽവേ സ്റ്റേഷനായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വളരെ പുറകിലാണ്. ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന..
ശബരിമല തീർത്ഥാടകർ യാത്രക്കായി ആശ്രയിക്കുന്ന പ്രധാന റെയിൽവേ സ്റ്റേഷനായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വളരെ പുറകിലാണ്. ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന റെയിൽവേ സ്റ്റേഷന്റെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന് നല്ലൊരു മേൽക്കുര പോലുമില്ല. വർഷങ്ങൾക്ക് മുൻപ് പണിത് തുടങ്ങിയ എസ്കലേറ്റർ നിർമ്മാണവും ഇഴഞ്ഞ് നീങ്ങുകയാണ്.
മണ്ഡല മാസ കാലത്ത് അയ്യപ്പസന്നിധിയിലേക്കെത്തുന്ന ഇതര സംസ്ഥാനക്കാരക്കമുള്ള തീർത്ഥാടകരിൽ പകുതിയിലധികവും ആശ്രയിക്കുന്നത് റെയിൽവേയെ തന്നെയാണ്. എന്നാൽ അയ്യപ്പൻമാർ എത്തുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇപ്പോഴും കഥ പഴയതൊക്ക തന്നെ. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ പകുതിയിലധികം ഭാഗത്തും മേൽക്കൂര പോല്ലമില്ല. മൂന്ന് വർഷം മുൻപ് തുടങ്ങിയ എസ്കലേറ്റർ നിർമ്മാണമാകട്ടെ ഇപ്പോഴും ശൈശവദശയിൽ. യാത്രക്കാർക്ക് വിശ്രമിക്കാൻ പിൽഗ്രിം സെൻററുകൾ ഉണ്ടെങ്കിലും അതിനെല്ലാം ഉൾക്കൊള്ളാവുന്നതിലേറെ തീർത്ഥാടകരാണ് എല്ലാവർഷവും ഇവിടേക്കെത്തുന്നത്. തീർത്ഥാടകർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും പരിമിതമാണ്
തീർത്ഥാടകർക്ക് വേണ്ട നിർദ്ധേശങ്ങളും, വിവരങ്ങളും നൽകേണ്ട ഇൻഫർമേഷൻ സെൻററും പേരിന് മാത്രം. സ്റ്റേഷനിലും പരിസരത്തും സുരക്ഷ ഒരുക്കാൻ ആവശ്യത്തിന് റെയിൽവേ പോലീസുകാരും ഇവിടെയില്ല. ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള കവാടമായ റെയിൽവേ സ്റ്റേഷനോട് അധികാരികൾ അനാസ്ഥക്കെതിരെ ജന പ്രതിനിധികളും മൗനം പാലിക്കുകയാണ്.