ഹെെക്കമാന്‍റിന് മുന്നില്‍ പുതുക്കിയ കെപിസിസി പട്ടിക

Update: 2018-06-04 06:08 GMT
Editor : Subin
ഹെെക്കമാന്‍റിന് മുന്നില്‍ പുതുക്കിയ കെപിസിസി പട്ടിക
Advertising

24 വയസുള്ള കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് മുതല്‍ 90 വയസുള്ള എംഎം ജേക്കബ് വരെ പുതിയ പട്ടികയിലുണ്ട്. പുതുമുഖങ്ങളുടെ എണ്ണം 122ല്‍നിന്ന് 145 ആയി.

കെപിസിസി അംഗങ്ങളുടെ പട്ടിക പുതുക്കി ഹൈക്കമാന്‍റിന് സമർപ്പിച്ചു. വനിതാ പ്രാതിനിധ്യം വർധിപ്പിച്ചും പുതുമുഖങ്ങളെ കൂടുതലായി ഉൾപ്പെടുത്തിയുമാണ് മാറ്റം വരുത്തിയത്. നിലവിലെ പട്ടികയിൽ നിന്ന് 25 പേരെ ഒഴിവാക്കി. ഇവരെ പിന്നീട് നോമിനേറ്റ് ചെയ്യുമെന്നാണ് സൂചന.

Full View

24 വയസുള്ള കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് മുതല്‍ 90 വയസുള്ള എംഎം ജേക്കബ് വരെ പുതിയ പട്ടികയിലുണ്ട്. പുതുമുഖങ്ങളുടെ എണ്ണം 122ല്‍നിന്ന് 145 ആയി. നേരത്തെ നാല്‍പത്തിയൊമ്പതിനും നാല്‍‌പത്തിയഞ്ചിനും ഇടക്ക് പ്രായമുള്ളവര്‍ വെറും പത്ത് പേരായിരുന്നെങ്കില്‍ ഇപ്പോള്‍ 48 പേരുണ്ട്. വനിതകളുടെ എണ്ണം 17ല്‍നിന്ന് 28 ആയും എസ്.സി എസ്ടി പ്രാതിനിധ്യം ഏഴില്‍നിന്ന് ഇരുപതായും ഉയര്‍ന്നു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റുമാരില്‍ ഭൂരിഭാഗം പേരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ജവഹര്‍ ബാലജനവേദി ചെയര്‍മാന്‍ ജി.വി ഹരി ഉള്‍പ്പെടെ 25 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം സ്വദേശിയായ ഹരി കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്കില്‍നിന്ന് പട്ടികയില്‍ ഇടംപിടിച്ചത് പരാതിക്കിടയാക്കിയിരുന്നു. നോമിനേറ്റഡ് അംഗങ്ങളാക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് പലരെയും പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. പുതിയ കെപിസിസി പ്രസിഡന്‍റിന് അംഗസംഖ്യയുടെ പത്ത് ശതമാനം പേരെ നോമിനേറ്റ് ചെയ്യാന്‍ അധികാരമുണ്ട്.

കൊല്ലം ജില്ലയില്‍നിന്ന് രാജ്മോഹന്‍ ഉണ്ണിത്താനും തിരുവനന്തപുരത്ത് നിന്ന് മണക്കാട് സുരേഷും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യപട്ടികക്കെതിരെ പരാതി ഉന്നയിച്ച എംപിമാര്‍ നിര്‍‌ദേശിച്ച മിക്കപേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈയാഴ്ച തന്നെ പുതിയ അംഗങ്ങളുടെ യോഗം ചേര്‍ന്ന് കെപിസിസി ഭാരവാഹികളേയും എഐസിസി അംഗങ്ങളെയും തെരഞ്ഞെടുക്കും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News