സിപിഎം സമ്മേളനം: പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച ഇന്നവസാനിക്കും
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് സംസ്ഥാന സമ്മേളനത്തില്‍ സിപിഎം പ്രമേയം പാസ്സാക്കി
സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച ഇന്നവസാനിക്കും. ഉച്ചക്ക് അവസാനിക്കുന്ന ചര്‍ച്ചക്ക് വൈകീട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറയുകയും ചെയ്യും. സര്‍ക്കാരിനും പോലീസിനും സിപിഐക്കും എതിരെ ഉയര്‍ന്ന വന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം കോടിയേരി മറുപടി നല്‍കും. ശുഹൈബ് വധവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനെതിരെ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ക്കെതിരെയുള്ള സംസ്ഥാന സെക്രട്ടറിയുടെ മറുപടിയും നിര്‍ണായകമാണ്. പുതിയ സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന കമ്മിറ്റിയെയും നാളെ തെരഞ്ഞെടുക്കും.
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് സംസ്ഥാന സമ്മേളനത്തില്‍ സിപിഎം പ്രമേയം പാസ്സാക്കി. കേരളത്തിന്റെ പ്രബുദ്ധതക്കെതിരായ ആക്രമണമാണ് സംഭവമെന്ന് പ്രമേയം കുറ്റപ്പെടുത്തി. വിദ്വേഷം പരത്തുന്ന കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ആസൂത്രിതമായി ചിലര്‍ നിര്‍വഹിക്കുന്നത്. കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാനും ശിക്ഷ വാങ്ങിച്ച് കൊടുക്കാനമുള്ള പഴുതടച്ച അന്വേഷണം ആവശ്യമാണ്. മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ മതിയായ സഹായധനം നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.