വിദ്വേഷ പരാമർശം; മീഞ്ചന്ത ആർട്സ് കോളജ് അധ്യാപകനെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍
അധ്യാപകന്‍ നടത്തിയത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും നടപടിയെടുക്കണമെന്നുള്ള ജില്ല കലക്ടറുടെ റിപ്പോർട്ട് സർക്കാർ അവഗണിച്ചു
Update: 2024-12-20 05:59 GMT
കോഴിക്കോട്: വടകര തെരഞ്ഞടുപ്പ് സമയത്ത് വിദ്വേഷ പരാമർശം നടത്തിയ ഗവൺമെന്‍റ് കോളജ് അധ്യാപകനെതിരെ നടപടിയെടുക്കാതെ സർക്കാർ. അധ്യാപകന്‍ നടത്തിയത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും നടപടിയെടുക്കണമെന്നുള്ള ജില്ല കലക്ടറുടെ റിപ്പോർട്ട് സർക്കാർ അവഗണിച്ചു. മീഞ്ചന്ത ആർട്സ് കോളജ് അധ്യാപകന്‍ അബ്ദുല്‍ റിയാസിനെതിരെ കലക്ടർ നല്കിയ റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
ജൂണ്‍ 3നാണ് ജില്ലാ വരണാധികാരിയായിരുന്ന കലക്ടര്‍ കോളജിയേറ്റ് അധികൃതർക്ക് റിപ്പോർട്ട് നല്‍കിയത്. "വടകര നാദാപരും ഭാഗത്തുള്ള ചില മൂരികളുടെ പതിനാറടിയന്തിരം നടത്തണം" എന്നായിരുന്നു വിവാദ പോസ്റ്റ്.കോഴിക്കോട് ജില്ലാപഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വി.പി ദുല്‍കിഫിലാണ് പരാതി നല്‍കിയത്.