എണ്ണ വ്യാപാര മേഖലയില്‍ പുതിയ വിപണി തുറന്ന അന്‍സാര്‍ ഇന്‍ഡസ്ട്രീസ്
മലയാളികളുടെ ഭക്ഷ്യ ശീലവും ജീവിത ശൈലീ മാറ്റവും അനുസരിച്ച് പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച അന്‍സാര്‍ ഇന്‍ഡസ്ട്രീസിനെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍-മലബാര്‍ ഗോള്‍ഡ് ഗോ കേരള.
വൈവിധ്യവത്കരണത്തിലൂടെ കേരളത്തിന്റെ എണ്ണ വ്യാപാര മേഖലയില്‍ പുതിയ വിപണി തുറന്ന ഉത്പാദകരാണ് ആലുവയിലെ അന്‍സാര്‍ ഇന്‍ഡസ്ട്രീസ്. മലയാളികളുടെ ഭക്ഷ്യ ശീലവും ജീവിത ശൈലീ മാറ്റവും അനുസരിച്ച് പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച അന്‍സാര്‍ ഇന്‍ഡസ്ട്രീസിനെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍-മലബാര്‍ ഗോള്‍ഡ് ഗോ കേരള.
വെളിച്ചെണ്ണ കേരളീയരുടെ ഭക്ഷ്യ സംസ്കാരത്തിലെ അവിഭാജ്യ ഘടകമാണ്. ഈ ഭക്ഷ്യ ശീലം ലാഭകരമായ സംരംഭമാക്കി മാറ്റുകയായിരുന്നു ആലുവ അന്‍സാര്‍ ഓയില്‍ ഇന്ഡസ്ട്രീസ്. പാരമ്പര്യ കുടുംബ വ്യാപാരത്തെ വൈവിധ്യവത്കരിച്ചതോടെയാണ് ഇവര്‍ക്ക് കേരള വിപണിയില്‍ ഇടം നേടാനായത്. മുഖ്യ അസംസ്കൃത വസ്തുവായ എള്ള് കൃഷി നന്നെ കുറവായ കേരളത്തില്‍ പവന്‍ നല്ലെണ്ണയിലൂടെ വിപണിയില്‍ സാന്നിധ്യമുറപ്പിച്ച ശേഷമായിരുന്നു വൈവിധ്യ വത്കരണം.
ഇപ്പോള്‍ വെളിച്ചെണ്ണ, സണ്‍ ഫ്ലവര്‍ ഓയില്‍, റൈസ് ഡ്രോപ്പ് റൈസ് ബ്രാന് ഓയില്‍ എന്നിവ വിപണിയിലുണ്ട്. കോണ്‍ ഓയില്‍ ഉത്പാദനമാണ് അടുത്ത ലക്ഷ്യം.
ആറ് വര്‍ഷം മുമ്പാണ് അന്‍സാര്‍ ഓയില്‍ ഇന്‍ഡസ്ട്രീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ആധുനിക യന്ത്ര സംവിധാനങ്ങള്‍ സംസ്കരണത്തിലും പാക്കിംഗിലും ഉന്നത നിലവാരം ഉറപ്പാക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ആനുകൂല്യങ്ങള്‍ ഇത്തരം സംരംഭങ്ങള്‍ക്ക് ലഭിക്കും.
പൂജാദ്രവ്യമെന്ന നിലയിലും നല്ലെണ്ണയക്ക് വലിയ വിപണി കേരളത്തിലുണ്ട്. എന്നാല്‍ കേരളത്തിലെ പുതിയ ജീവിത ശൈലികളാണ് സണ്‍ഫ്ലവര്‍ ഓയിലിന്റെയും റൈസ് ബ്രാന്‍റ് ഓയിലിന്റെയും വില്‍പനയുടെ രഹസ്യം.