സോഷ്യൽ മീഡിയയിലൂടെ പാര്‍ട്ടിയെ വിമര്‍ശിക്കുന്നത് ശരിയായ രീതിയല്ല: കെ സുധാകരൻ
Update: 2018-06-04 10:22 GMT
തൊലിപ്പുറത്തെ ചികിത്സകൊണ്ട് കോൺഗ്രസ് രക്ഷപ്പെടില്ലെന്നും കെ സുധാകരൻ
സോഷ്യൽ മീഡിയയിലൂടെ പാര്‍ട്ടിക്കെതിരായ വിമർശനങ്ങൾ ഉന്നയിക്കുന്നത് ശരിയായ രീതിയല്ലെന്ന് കെ സുധാകരൻ. ബൂത്ത് തലം മുതൽ തന്നെ പാർട്ടിയിൽ അടിമുടി മാറ്റം വേണം. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ചില നേതാക്കളിൽ മാത്രം കെട്ടിവെക്കുന്നത് ശരിയല്ല. തൊലിപ്പുറത്തെ ചികിത്സകൊണ്ട് കോൺഗ്രസ് രക്ഷപ്പെടില്ലെന്നും കെ സുധാകരൻ കൊച്ചിയിൽ പറഞ്ഞു.