സുധാകരന്റെ തോല്‍‌വിയെ ചൊല്ലി കാസര്‍കോട് യുഡിഎഫില്‍ കലഹം

Update: 2018-06-04 16:37 GMT
Editor : admin
സുധാകരന്റെ തോല്‍‌വിയെ ചൊല്ലി കാസര്‍കോട് യുഡിഎഫില്‍ കലഹം
Advertising

ഉദുമയില്‍ കെ സുധാകരന്റെ തോല്‍വിയെ ചൊല്ലി യുഡിഎഫ് ജില്ലാ കമ്മറ്റിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷം.

Full View

ഉദുമയില്‍ കെ സുധാകരന്റെ തോല്‍വിയെ ചൊല്ലി യുഡിഎഫ് ജില്ലാ കമ്മറ്റിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷം. ലീഗ് കേന്ദ്രങ്ങളില്‍ വോട്ടുമറിഞ്ഞതാണ് തോല്‍വിയ്ക്ക് കാരണമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ പരാജയത്തിന് കാരണം ഡിസിസി നേതൃത്വമാണെന്ന് ലീഗും ആരോപിച്ചു. ഡിസിസിയുടെ ആരോപണത്തില്‍ പ്രതിഷേധിച്ച് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു.

കടുത്ത മത്സരം നടന്ന ഉദുമ മണ്ഡലത്തില്‍ 3832 വോട്ടിനാണ് കെ സുധാകരന്‍ സിറ്റിംഗ് എംഎല്‍എ കെ കുഞ്ഞിരാമനോട് പരാജയപ്പെട്ടത്. ലീഗ് കേന്ദ്രങ്ങളില്‍ മികച്ച പോളിംഗ് നടത്തി ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനായാല്‍ വിജയിക്കാനാവുമെന്നായിരുന്നു സുധാകരന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ ലീഗ് കേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ച വോട്ട് യുഡിഎഫിന് ലഭിച്ചില്ല. ലീഗ് ജില്ലാ നേതൃത്വം പാര്‍ട്ടി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം നടത്താത്തതാണ് വോട്ട് കുറഞ്ഞതിന് കാരണമെന്നാണ് ഡിസിസിയുടെ വിലയിരുത്തല്‍. എന്നാല്‍ ഡിസിസിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ ലീഗ് നേതൃത്വം വ്യക്തമാക്കി.

ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോളിംഗ് ശതമാനം കുറഞ്ഞതും പ്രതീക്ഷിച്ച വോട്ട് ലഭിക്കാത്തതുമാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണമെന്ന റിപ്പോര്‍ട്ടാണ് ഡിസിസി കെപിസിസിക്ക് കൈമാറുന്നത്. ‍ഡിസിസിയുടെ ആരോപണത്തെ തുടര്‍ന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി സ്ഥാനം രാജിവെച്ചു. ഇതോടെ വരും ദിവസങ്ങളില്‍ ജില്ലയിലെ യുഡിഎഫിനകത്തെ പ്രശ്നങ്ങള്‍ രൂക്ഷമാകും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News