പ്രവാസികള്‍ക്ക് തിരിച്ചയറിയല്‍ കാര്‍ഡ് നല്‍കാനുള്ള നോര്‍ക്ക പദ്ധതി താളം തെറ്റുന്നു
തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാന്‍ പണമടച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പലര്‍ക്കും കാര്‍ഡ് ലഭ്യമായിട്ടില്ല
പ്രവാസികള്‍ക്ക് തിരിച്ചയറിയല്‍ കാര്‍ഡ് നല്‍കാനുള്ള നോര്‍ക്കയുടെ പദ്ധതി താളം തെറ്റുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാന്‍ പണമടച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പലര്‍ക്കും കാര്‍ഡ് ലഭ്യമായിട്ടില്ല.എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നത് കൊണ്ടാണ് കാര്‍ഡ് വൈകുന്നതെന്ന് നോര്‍ക്ക വിശദീകരിച്ചു.
പ്രവാസികളുടെ കൃത്യമായ കണക്ക് ശേഖരിക്കുക,ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക,ബാങ്ക് വഴി ധനസഹായം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയാണ് നോര്‍ക്ക പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത്.പ്രവാസി സംഘടനകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍ നോര്‍ക്ക തീരുമാനിച്ചരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവാസി സംഘടനകള്‍ ഊര്‍ജ്ജിത ഇടപെടല്‍ നടത്തി ഒരാളില്‍ നിന്ന് 300 രൂപ വീതം ശേഖരിച്ച് നോര്‍ക്കയില്‍ അടച്ചു.2016 നവംബറില്‍ ഒമാനില്‍ നിന്ന് മാത്രം 8000 ത്തേളം പേരാണ് മുന്നൂറ് രൂപ നല്‍കി കാര്‍ഡിന് അപേക്ഷിച്ചത്.എന്നാല്‍ പണമടച്ച് 8 മാസം മാസം കഴിഞ്ഞിട്ടും ആര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടില്ല.മറ്റ് പലരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും കാര്‍ഡ് ലഭിച്ചിട്ടില്ല.
കാര്‍ഡിന് വേണ്ടിയുള്ള വിവരശേഖരണം ഓണ്‍ലൈന്‍ വഴിയാക്കുന്നത് കൊണ്ടാണ് നടപടിക്രമങ്ങള്‍ വൈകുന്നതെന്നാണ് നോര്‍ക്കയുടെ വിശദീകരണം.ഇതിനോടകം മൂന്നാല്‍കാലം ലക്ഷത്തോളം കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ടെന്നും വിവരശേഖരണം കുടംബശ്രീയെയാണഅ ഏല്‍പ്പിച്ചിരിക്കുന്നതെന്നും നോര്‍ക്കയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.അതേസമയം സ്വദേശിവത്കരണം മൂലം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതും പാതിവഴിയില്‍ തന്നെയാണ്.വിദേശത്ത് മരണപ്പെടുന്നവരുടെ മതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വേണ്ടിയുള്ള സാമ്പത്തിക സഹായം നേര്‍ക്കയുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നില്ലെന്നും പ്രവാസികള്‍ക്ക് പരാതിയുണ്ട്.