സരസമായ എഴുത്തു കൊണ്ട് ആസ്വാദകരുടെ മനസ് കീഴടക്കിയ പുനത്തില്‍

Update: 2018-06-05 03:38 GMT
സരസമായ എഴുത്തു കൊണ്ട് ആസ്വാദകരുടെ മനസ് കീഴടക്കിയ പുനത്തില്‍
Advertising

ആധുനികതക്കു മുമ്പും പിമ്പുമുള്ള കാലദേശങ്ങളെ സമന്വയിപ്പിച്ച സാഹിത്യകാരന്‍ കൂടിയാണ് പുനത്തില്‍.

സരസമായ എഴുത്തു കൊണ്ട് ആസ്വാദകരുടെ മനസ് കീഴടക്കിയ എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള. ലളിതമായ ഭാഷയിലൂടെ നര്‍മം ചാലിച്ച് പുനത്തിലെഴുതിയ കഥകളത്രയും മലയാള സാഹിത്യത്തില്‍ വേറിട്ടു നിന്നവയാണ്. ആധുനികതക്കു മുമ്പും പിമ്പുമുള്ള കാലദേശങ്ങളെ സമന്വയിപ്പിച്ച സാഹിത്യകാരന്‍ കൂടിയാണ് പുനത്തില്‍.

Full View

ലളിതമായ ഭാഷ.നര്‍മ്മം നിറഞ്ഞ സംഭാഷണം. ജീവിത നിരീക്ഷണം. കഥാഖ്യാനത്തിലെ സവിശേഷത. പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരനെ ഇങ്ങനെ അടയാളപ്പെടുത്താം. ജീവിതത്തിലെ ഏടുകളില്‍ നിന്ന് കഥയും കഥയില്‍ നിന്ന് ജീവിതവും സൃഷ്ടിച്ചുകൊണ്ടായിരുന്നു പുനത്തിലിന്‍റെ എഴുത്തുകള്‍. സ്മാരകശിലകളിലൂടെ ഖാന്‍ ബഹദൂര്‍ പൂക്കോയ തങ്ങളും, കുഞ്ഞാലിയും, പൂക്കുഞ്ഞീബി ആറ്റബിയും വായനക്കാരന്റെ മനസ്സില്‍ സ്മാരകം തീര്‍ത്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളില്‍ ഒന്നാണ് . മരണവും മരുന്നും തമ്മിലുള്ള ബന്ധത്തിലൂടെയായിരുന്നു മരുന്നിന്‍റെ പ്രയാണം. ഭിഷഗ്വര വൃത്തിയുടെ വിവിധ തലങ്ങളിലൂടെ കടന്നു പോയി മരുന്ന് എന്ന നോവലിനൊപ്പം അനുവാചകരും. വോള്‍ഗയില്‍ മഞ്ഞ് പെയ്യുമ്പോള്‍ എന്ന കൃതിക്കൊപ്പം വായനക്കാരനും റഷ്യയിലെത്തി. അങ്ങനെ ഏതൊരു വായനക്കാരനേയും തനിക്കൊപ്പം സഞ്ചരിപ്പിച്ചു പുനത്തില്‍. പരലോകം, കന്യാവനങ്ങള്‍, അഗ്നികിനാവുകള്‍, സേതുവുമായി എഴുതിയ നവഗ്രഹങ്ങളുടെ തടവറ എന്നിവയാണ് പ്രധാന നോവലുകള്‍.

സ്മാരകശിലകള്‍ക്ക് 1978ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും, 1980ലെ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡും ലഭിച്ചു. മികച്ച യാത്രാവിവരണത്തിനുള്ള 2001ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ എന്ന കൃതിക്കാണ്. മലമുകളിലെ അബ്ദുള്ള എന്ന കൃതിക്ക് 1975ല്‍ ചെറുകഥക്കുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മാതൃഭൂമിയിലെ ബാലപംക്തിയില്‍ എഴുതിയ ആദ്യ കഥ മുതല്‍ മലയാളി പുനത്തിലിന്റെ വായിച്ചുകൊണ്ടേയിരിന്നു.

Tags:    

Similar News