കാര്‍ഷിക കടാശ്വാസം; വായ്പകളുടെ തിയതി നീട്ടാനുള്ള തീരുമാനം കര്‍ഷകര്‍ക്ക് ആശ്വാസമാകും

Update: 2018-06-13 04:16 GMT
Editor : Jaisy
കാര്‍ഷിക കടാശ്വാസം; വായ്പകളുടെ തിയതി നീട്ടാനുള്ള തീരുമാനം കര്‍ഷകര്‍ക്ക് ആശ്വാസമാകും
Advertising

വയനാട് ജില്ലയിലെ കര്‍ഷകരുടെ കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പകളുടെ കാലാവധി 2014 മാര്‍ച്ച് 31 ന് വരെയായി ഉയര്‍ത്തി

കാര്‍ഷിക കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പകളുടെ തിയതി നീട്ടാനുള്ള തീരുമാനം കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം നല്‍കും. വയനാട് ജില്ലയിലെ കര്‍ഷകരുടെ കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പകളുടെ കാലാവധി 2014 മാര്‍ച്ച് 31 ന് വരെയായി ഉയര്‍ത്തി.മറ്റ് ജില്ലകളിലുള്ളവരുടെ 2011 ഓക്ടോബര്‍ 31 വരെയെടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കും.വയനാട് ഒഴികെയുള്ള ജില്ലകളില്‍ 2007 വരെയുള്ള കാര്‍ഷിക കടങ്ങള്‍ക്കാണ് കടാശ്വാസം ലഭിച്ച് വന്നിരുന്നത്.

Full View

കാര്‍ഷിക കടാശ്വാസ കമ്മീഷനായി പ്രവര്‍ത്തിച്ചിരുന്ന ജസ്റ്റിസ് കെആര്‍ ഉദയഭാനും കമ്മീഷന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരിന്നു. മന്ത്രിസഭായോഗത്തിന്റെ വായ്പ കാലപരിധി ഉയര്‍ത്താന്‍ തീരുമാനിച്ചെങ്കിലും കാര്‍ഷിക കടാശ്വാസ കമ്മീഷനെ നിയമിച്ചില്ല.അതിനാല്‍ തന്നെ അപേക്ഷകള്‍ പരിഗണിക്കുന്നത് വൈകും. സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പകളാണ് കമ്മീഷന്‍ പരിഗണിക്കുന്നത്.50000 രൂപ എടുത്തവര്‍ക്ക് അതിന്റെ 75 ശതമാനവും അതിന് മുകളില്‍ എടുത്തവര്‍ക്ക് 50 ശതമാനവുമാണ് ഇളവ്.പാരമാവധി 1 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും. 2000-06 കാലത്ത് വയനാട്ടിലും ഇടുക്കിയിലും കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് 2007 ല്‍ സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക കടാശ്വാസ നിയമത്തിന്റെ പിന്‍ബലത്തിലാണ് കമ്മീഷനെ നിയമിച്ചത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News