വീട്ടമ്മയുടെ മൃതദേഹം പൊതുവഴിയില്‍ സംസ്‌കരിച്ച് ദളിത് കുടുംബം

Update: 2018-06-18 04:29 GMT
വീട്ടമ്മയുടെ മൃതദേഹം പൊതുവഴിയില്‍ സംസ്‌കരിച്ച് ദളിത് കുടുംബം
Advertising

ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് കീഴില്‍ പൊതുശ്മശാനമില്ലാത്തിനെ തുടര്‍ന്നാണ് ദളിത് വനിതയായ കുട്ടിയമ്മയുടെ മൃതദേഹം നടുറോഡില്‍ സംസ്‌കരിച്ചത്.

മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് വീട്ടമ്മയുടെ മൃതദേഹം പൊതുവഴിയില്‍ സംസ്‌കരിച്ച് ദളിത് കുടുംബം. ആലപ്പുഴ ചെങ്ങന്നൂര്‍ നഗരസഭാ പരിധിയിലാണ് ദളിത് വിഭാഗത്തില്‍പ്പെട്ട വീട്ടമ്മയുടെ മൃതദേഹം പൊതുവഴിയില്‍ സംസ്‌കരിക്കേണ്ടി വന്നത്. ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് കീഴില്‍ പൊതുശ്മശാനമില്ലാത്തിനെ തുടര്‍ന്നാണ് ദളിത് വനിതയായ കുട്ടിയമ്മയുടെ മൃതദേഹം നടുറോഡില്‍ സംസ്‌കരിച്ചത്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ മകന്റെ മൃതദേഹം സംസ്‌കരിച്ചതും പൊതുവഴിയിലായിരുന്നു.

Full View

ചെങ്ങന്നൂര്‍ നഗരസഭയിലെ പതിമൂന്നാം വാര്‍ഡില്‍ അര സെന്റ് ഭൂമിയിലുള്ള വീട്ടിലാണ് കുട്ടിയമ്മയും മക്കളും മരുമക്കളുമെല്ലാം അന്തിയുറങ്ങിയിരുന്നത്.വെള്ളിയാഴ്ച കുട്ടിയമ്മ മരിച്ചു. ചിതയൊരുക്കാന്‍ അര സെന്ററില്‍ സ്ഥലമില്ലാത്തിനാല്‍ അന്ത്യകര്‍മ്മങ്ങളും സംസ്‌കാരച്ചടങ്ങുകളും എല്ലാം പൊതുവഴിയിലാക്കി.

മൂന്ന് വര്‍ഷം മുമ്പ് കുട്ടിയമ്മയുടെ മകന്‍ ശശി അര്‍ബുദബാധയെ തുടര്‍ന്ന് മരിച്ചപ്പോഴും സംസ്‌കരിച്ചത് പൊതുവഴിയിലാണ്. ഇത് കുട്ടിയമ്മയുടെയും കുടുംബത്തിന്റെയും മാത്രം അവസ്ഥയല്ല. ചെങ്ങന്നൂര്‍ നഗരസഭ നിലവില്‍ വന്നു മുപ്പത്തിനാല് വര്‍ഷം പിന്നിട്ടിട്ടും പൊതു ശ്മശാനം എന്ന ആവശ്യം നടപ്പായിട്ടില്ല. അതിനാല്‍ ഒരു തുണ്ടു സ്ഥലം മാത്രം കൈവശമുള്ളവരുടെയും ഭൂമിയില്ലാത്തവരുടെയുമൊക്കെ സ്ഥിതി ഇതുതന്നെയാണ്.

Tags:    

Similar News