കോഴിക്കോട്ടെ ഉരുള്‍പൊട്ടല്‍: കലക്ടറേറ്റ് പടിക്കല്‍ ഉറക്ക സമരവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

കോഴിക്കോടിന്റെ മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടലുണ്ടാകുന്നത് ക്വാറികളുടെ പ്രവര്‍ത്തനം മൂലമാണെന്നും ക്വാറി മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ സമരത്തിന്

Update: 2018-06-28 06:05 GMT
Advertising

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടലുണ്ടാകുന്നത് ക്വാറികളുടെ പ്രവര്‍ത്തനം മൂലമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. ക്വാറി മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പരിസ്ഥിതി കൂട്ടായ്മ സമരത്തിനൊരുങ്ങുകയാണ്. നാളെ കലക്ടറേറ്റിന് മുമ്പില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉറക്ക സമരം നടത്തും.

കട്ടിപ്പാറയിലടക്കം കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ ഉരുള്‍പെട്ടലുകള്‍ ഉണ്ടായി. വന്‍തോതില്‍ പാറ ഖനനം ചെയ്യുന്നതാണ് ഉരുള്‍പെട്ടലിനു കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടുന്നു. മല മുകളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി കൂട്ടായ്മ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ നടപടി എടുത്തിട്ടില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതി. ഇതില്‍ പ്രതിഷേധിച്ചാണ് നാളെ കലക്ടറേറ്റ് പടിക്കല്‍ ഉറക്ക സമരം സംഘടിപ്പിക്കുന്നത്.

Full View

കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്ക് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Tags:    

Writer - ഷക്കീബ് കെ.പി.എ

contributor

Editor - ഷക്കീബ് കെ.പി.എ

contributor

Web Desk - ഷക്കീബ് കെ.പി.എ

contributor

Similar News