അതിര്‍ത്തിയില്‍ പാല്‍ പരിശോധന ശക്തമാക്കുന്നു
ഇപ്പോഴും അതിർത്തി കടന്നു വരുന്ന പാലിൽ വിഷാംശം കണ്ടെത്തുന്നുണ്ട്. ഇതിനായാണ് എല്ലാ അതിർത്തി ചെക്പോസ്റ്റുകളിലും പരിശോധന സംവിധാനം ഉണ്ടാക്കുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പാലുകളുടെ പരിശോധന ചെക് പോസ്റ്റുകളിൽ കർശനമാക്കുമെന്ന് ക്ഷീര വികസന മന്ത്രി കെ.രാജു. എല്ലാ ചെക് പോസ്റ്റുകളിലും ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നവീകരിച്ച ഹാച്ചറിയുടെ ഉത്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി രാജു.
പാലുത്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കണമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ഇപ്പോൾ കുടുതൽ പാലിനായ് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതി കുറഞ്ഞു. എന്നാൽ ഇപ്പോഴും അതിർത്തി കടന്നു വരുന്ന പാലിൽ വിഷാംശം കണ്ടെത്തുന്നുണ്ട്. ഇതിനായാണ് എല്ലാ അതിർത്തി ചെക്പോസ്റ്റുകളിലും പരിശോധന സംവിധാനം ഉണ്ടാക്കുന്നത്.
കർഷകർ എത്ര പാലുത്പാദിപ്പിച്ചാലും മിൽമ ഏറ്റെടുക്കുമെന്ന പറഞ്ഞ മന്ത്രി കർഷകർ പാൽ ഉത്പാദനത്തിൽ ഗുണനിലവാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൂടുതൽ മുട്ടയും ഇറച്ചിക്കോഴി ഉത്പാദിപ്പിക്കാൻ സർക്കാർ പുതിയ പദ്ധതികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുടപ്പനക്കുന്നിൽ ആരംഭിച്ച നവീകരിച്ച ഹാച്ചറി ഉത്ഘാട സമ്മേളനത്തിൽ കെ.മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ചു.