പ്രിയ മുഖ്യമന്ത്രി, അബ്ദുള്ള മുഹമ്മദ് അന്‍വറിന്റെ ദുരിതം തീര്‍ന്നിട്ടില്ല

ഫറോക്ക് ചുങ്കത്ത് കെ.എസ്.ആര്‍.ടി.സിക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ താങ്കള്‍ എം.ഡിക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇപ്പോഴും ബസുകള്‍ നിര്‍ത്തുന്നില്ല.

Update: 2018-07-27 06:41 GMT
Advertising

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് വിശ്വസിച്ച് 5 മാസമായി കാത്തിരിക്കുന്ന കാഴ്ച പരിമിതിയുള്ള ഒരാളുണ്ട് കോഴിക്കോട്. ഫറോക്ക് കോളജിലെ ബിരുദ വിദ്യാര്‍ഥിയായ അബ്ദുള്ള മുഹമ്മദ് അന്‍വര്‍. ഫറോക്ക് ചുങ്കത്ത് കെ.എസ്.ആര്‍.ടി.സി ബസിന് സ്റ്റോപ്പ് അനുവദിക്കും എന്നായിരുന്നു മുഖ്യമന്ത്രി മുഹമ്മദ് അന്‍വറിന് നല്‍കിയ ഉറപ്പ്.

അന്‍വറിന്‍റെ ആവശ്യം അംഗീകരിച്ച് ഫേസ്‍ബുക്കിലെ ഫെബ്രുവരി അഞ്ചിനുള്ള താങ്കളുടെ പോസ്റ്റാണിത്. താങ്കള്‍ക്കൊപ്പം നില്ക്കുന്ന ഈ ആളാണ് അബ്ദുള്ള മുഹമ്മദ് അന്‍വര്‍. 50 കിലോമീറ്ററിലധികം സഞ്ചരിച്ച് ബിരുദപഠനത്തിനെത്തുന്ന അന്‍വറിന്‍റെയും, മുപ്പതോളം കുട്ടികളുടെയും പ്രശ്നത്തിന് പരിഹാരം കാണാന്‍ തീരുമാനിച്ചുവെന്നാണ് ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ ഉള്ളടക്കം. എന്നാല്‍ അഞ്ചുമാസം പിന്നിട്ടിട്ടും താങ്കളുടെ വാക്ക് വിശ്വസിച്ച് കാത്തിരിക്കുന്ന അബ്ദുള്ളക്ക് യാത്ര ദുരിതം ഇപ്പോഴും തുടരുന്നു.

Full View

ഫറോക്ക് ചുങ്കത്ത് കെ.എസ്.ആര്‍.ടി.സിക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ താങ്കള്‍ എം.ഡിക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇപ്പോഴും ബസുകള്‍ നിര്‍ത്തുന്നില്ല. ഗതാഗത മന്ത്രിയെ കണ്ടെങ്കിലും നിരാശയാണ് ഫലം. താങ്കളുടെ ഒരു ചെറിയ ഇടപെടല്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യും.

Tags:    

Similar News