അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

അടുത്ത രണ്ട് ദിവസം കനത്ത മഴ ലഭിക്കും,മഴക്കെടുതിയിൽ സംസ്ഥാനത്ത് മരണസംഖ്യ 36ആയി ഉയർന്നു.

Update: 2018-08-12 08:14 GMT
Advertising

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഒഡീഷ തീരത്ത് വീണ്ടും രൂപം കൊണ്ട ന്യൂനമർദമാണ് കേരളത്തിൽ കനത്ത മഴക്ക് കാരണമാകുന്നത്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കും.

ഇന്നും നാളെയുമായി 12 മുതൽ 20 സെൻറിമീറ്റർ വരെ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഈ മാസം പതിനേഴ് വരെ മഴ തുടരുമെന്നാണ് അറിയിപ്പ്. മണിക്കൂറിൽ 55 കിലോമീററർ വേഗതയിൽ കാറ്റ് വീശുമെന്നതിനാൽ കടലിൽ പോകരുതെന്ന് മത്സ്യതൊഴിലാളികൾക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അറബിക്കടലിന്റെ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്.

മഴ തുടരുന്നതിനാൽ എട്ട് ജില്ലകളിൽ ദുരന്തനിവാരണ അതോറട്ടി റെഡ് അലർട്ട് നൽകിയിട്ടുണ്ട്. വയനാട്, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ച വരെയാണ് അതിജാഗ്രതാ നിർദേശം. മഴക്കെടുതിയിൽ സംസ്ഥാനത്ത് മരണ സംഖ്യ ഉയരുകയാണ്. വയനാട് ബത്തേരിയിൽ വീടിൻറെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. ബത്തേരി മൂന്നാം മൈൽ സ്വദേശി രാജമ്മയാണ് മരിച്ചത്. ഇന്നലെ വരെയുളള കണക്കനുസരിച്ച് 457 ദുരിതാശ്വാസ ക്യാമ്പുകളിലായി 57000ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Full View
Tags:    

Similar News