'അമേരിക്കയുടെ ബലത്തിലാണ് ലോകതെമ്മാടിയായി ഇസ്രായേൽ പ്രവർത്തിക്കുന്നത്': മുഖ്യമന്ത്രി
'ആർഎസ്എസും സിയോണിസ്റ്റും ഇരട്ടപെറ്റ സഹോദരങ്ങളാണ്'
വയനാട്: ഫലസ്തീൻ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'ഫലസ്തീനോട് കൃത്യമായ നിലപാട് സ്വീകരിച്ചു പോകുന്ന രാജ്യമാണ് നമ്മുടേത്. സാമ്രാജ്യത്വവിരുദ്ധസമീപനത്തിൻ്റെ ഭാഗമായാണ് അത്. എല്ലാ കാലത്തും ഇസ്രായേലിനെ പിൻതാങ്ങിയത് അമേരിക്കയാണ്. ആ ബലത്തിലാണ് ലോകതെമ്മാടിയായി ഇസ്രായേൽ പ്രവർത്തിക്കുന്നത്.'- മുഖ്യമന്ത്രി പറഞ്ഞു.
'ലോകത്തെ ഭൂരിപക്ഷം രാഷ്ട്രങ്ങളും യുഎന്നിൻ്റെ ജനറൽ അസംബ്ലിയിൽ ഒന്നിച്ച് ഇസ്രായേലിനോട് ഈ കുരുതി അവസാനിപ്പിക്കൂ എന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് മാറി നിന്നു. ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന ബിജെപിയാണ് അതിന് പിന്നിൽ. ആർഎസ്എസും സയണിസ്റ്റും ഇരട്ടപെറ്റ സഹോദരങ്ങളാണ്. വർഗീയതയുടെയും സാമ്രാജ്യത്വത്തിൻ്റെയും പ്രശ്നം വരുമ്പോൾ വലിയ വ്യത്യാസില്ലാത്ത നിലപാടാണ് കോൺഗ്രസിൻ്റെ ഭാഗത്തുനിന്ന് കാണുന്നത്. ഫലസ്തീൻ ഐക്യദാർഢ്യപ്രശ്നം കുറച്ചു നാളുകൾക്ക് മുൻപ് ഉയർന്നു വന്നപ്പോൾ ഇടതുപക്ഷം അതിൻ്റെ കൂടെ നിന്നു.'- പിണറായി കൂട്ടിച്ചേർത്തു.