എറണാകുളം ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ആലുവ പറവൂര്‍ പാന്നായിക്കുളം മേഖലകളിലാണ് ഇനിയും വെള്ളം ഇറങ്ങാനുള്ളത്.

Update: 2018-08-19 07:59 GMT
Advertising

എറണാകുളം ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആലുവ പറവൂര്‍ പാന്നായിക്കുളം മേഖലകളിലാണ് ഇനിയും വെള്ളം ഇറങ്ങാനുള്ളത്. ചില ക്യാംമ്പുകളില്‍ വെള്ളത്തിന്റേയും ഭക്ഷണത്തിന്റേയും ലഭ്യത കുറവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

പലയിടങ്ങളിലേയും ജലനിരപ്പ് താഴ്ന്നു തുടങ്ങി. പറവൂര്‍ പാനായിക്കുളം ആലുവ തുടങ്ങിയ പ്രദേശങ്ങളിലെ ചിലയിടങ്ങള്‍ വെള്ളത്തിനടിയിലാണ്. വിവിധ ക്യാമ്പുകളില്‍ നിന്നായി ആളുകള്‍ വിടുകളിലേക്ക് മടങ്ങി തുടങ്ങി. അതേ സമയം പാനായിക്കുളം പറവൂര്‍ മേഖലകള്‍ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥ തുടരുന്നുണ്ട്. നേവിയുടേയും ദ്രുത കര്‍മ്മ സേനയുടേയും യൂണിറ്റുകള്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കാലാവസ്ഥ അനുകൂലമായത് രക്ഷാപ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

ചില ക്യാമ്പുകളില്‍ ശുദ്ധ ജല ലഭ്യത തീരെ കുറവാണ്. സന്നദ്ധ സംഘടനകളും ജില്ലാ ഭരണകൂടവും ക്യാമ്പുകളിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. അതേസമയം എറണാകുളം തൃശൂര്‍ ദേശീയ പാതയിലെ ഗതാഗത തടസം പരിഹരിച്ചു. റോഡില്‍ ചിലയിടങ്ങളില്‍ പക്ഷെ ഇപ്പോഴും വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്.

Tags:    

Similar News