കുട്ടനാട്ടില്‍ രാത്രി വൈകിയും നിരവധി പേരെ രക്ഷപ്പെടുത്തി

ആലപ്പുഴ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒഴിപ്പിക്കലും രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവുമാണ് നടന്നുകൊണ്ടിരിക്കുന്നത്.

Update: 2018-08-19 02:31 GMT
Advertising

കുട്ടനാട്ടിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി ഇതുവരെ ജില്ല കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിനാണ് ആലപ്പുഴ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. രാത്രി ഏറെ വൈകിയും രക്ഷാപ്രവര്‍ത്തകര്‍ നൂറുകണക്കിനാളുകളെയാണ് ആലപ്പുഴ ജെട്ടിയിലെത്തിച്ചത്. ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും രക്ഷപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടുമില്ല.

ആലപ്പുഴ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒഴിപ്പിക്കലും രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം കനാല്‍ കരകവിഞ്ഞ് വെള്ളം കയറിയതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പൊഴി വീതി കൂട്ടി കനാലിലെ വെള്ളം തുരങ്കത്തിലൂടെ കടത്തിവിടാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വിതരണം ചെയ്യാനുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആലപ്പുഴ ഹെലിപാഡില്‍ നിന്ന് ഹെലികോപ്റ്ററില്‍ കൊണ്ടു പോവുകയും ചെയ്തു. കുട്ടനാട്ടിലെ ഒഴിപ്പിക്കല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പറഞ്ഞ അത്ര എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനായില്ല.

Full View

ആയിരക്കണക്കിനാളുകളെ കുട്ടനാട്ടില്‍ നിന്ന് ഒഴിപ്പിച്ചെങ്കിലും ഇനിയും നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വന്നിറങ്ങുന്നവര്‍ പറയുന്നത്.

Tags:    

Similar News