പ്രളയകാലത്ത് ആലപ്പുഴക്ക് അപമാനമായി ഏതാനും ബോട്ട്, ഹൌസ് ബോട്ടുടമകള്‍

മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് കൂടി അപമാനമായി മാറുകയായിരുന്നു ചില ബോട്ടുടമകള്‍

Update: 2018-08-22 05:45 GMT
Advertising

വെള്ളപ്പൊക്ക കാലത്ത് മത്സ്യത്തൊഴിലാളികളും സന്നദ്ധപ്രവര്‍ത്തകരുമൊക്കെ നാടിന്റെ അഭിമാനമായി മാറിയപ്പോള്‍ ആലപ്പുഴയ്ക്ക് തീരാക്കളങ്കമുണ്ടാക്കുകയാണ് ഏതാനും ബോട്ടുടമകളും ഹൌസ് ബോട്ടുടമകളും. രക്ഷാ പ്രവര്‍ത്തനത്തിന്റെ തിരക്കിനിടയില്‍ അതിന് വിട്ടുകൊടുക്കാത്ത ബോട്ടുകള്‍ പിടിച്ചെടുക്കുകയും ഉടമകളെ അറസ്റ്റ് ചെയ്യലുമൊക്കെയുള്ള നടപടികളിലേക്ക് അധികൃതര്‍ക്ക് നീങ്ങേണ്ടിവന്നു. മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് കൂടി അപമാനമായി മാറുകയായിരുന്നു ചില ബോട്ടുടമകള്‍.

Full View

ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തില്‍ ആലപ്പുഴയുടെ അഭിമാനമായി മാറേണ്ടിയിരുന്ന ഹൌസ്ബോട്ടുകള്‍ അപമാനമായി മാറിയെന്നായിരുന്നു ഒരു ജില്ലാതല അവലോകന യോഗത്തില്‍ മന്ത്രി ജി.സുധാകരന്റെ പരാമര്‍ശം. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടും ഏതാനും ഹൌസ് ബോട്ട് ഉടമകള്‍ ബോട്ടുകള്‍ വിട്ടു കൊടുക്കാതിരിക്കുകയും പിന്നീട് അവ പിടിച്ചെടുക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തെക്കുറിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് 5 ഹൌസ്ബോട്ടുടമകളെ ആലപ്പുഴയില്‍ അറസ്റ്റു ചെയ്തു. ഇതോടൊപ്പം നിരവധി ചെറുബോട്ടുകളും ആലപ്പുഴ ജെട്ടിക്കു സമീപം കെട്ടിയിട്ട് ഉടമമകളും തൊഴിലാളികളും മുങ്ങി.

നാട്ടുകാരും മറ്റിടങ്ങളില്‍ നിന്ന് എത്തിയവരുമൊക്കെ കൈ മെയ് മറന്ന രക്ഷാ പ്രവര്‍ത്തനം നടത്തുന്ന, എത്ര ബോട്ടുകള്‍ കിട്ടിയാലും തികയാതെ വന്നിരുന്ന സാഹചര്യത്തിലായിരുന്നു ഇത്. ആ ബോട്ടുകള്‍ കെട്ടഴിച്ച് മറ്റു ഡ്രൈവര്‍മാരെ വെച്ച് ഓടിക്കുന്ന നടപടിയും ജില്ലാ ഭരണകൂടത്തിന് സ്വീകരിക്കേണ്ടി വന്നു. രക്ഷാ പ്രവര്‍ത്തനത്തില്‍ സ്വമേധയാ സഹകരിച്ച വലിയൊരു വിഭാഗം ബോട്ടുടമകള്‍ക്ക് കൂടി അപമാനമായി ഈ ചെറു വിഭാഗം. രക്ഷാ പ്രവര്‍ത്തനത്തോട് മുഖം തിരിച്ച ബോട്ടുടമകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ആലപ്പുഴയില്‍ ശക്തമാണ്.

Tags:    

Similar News