കുട്ടനാട്ടുകാരെ മുപ്പതാം തീയതിക്കകം പുനരധിവസിപ്പിക്കുമെന്ന് ധനമന്ത്രി
വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന കുട്ടനാട്ടിലെ വെള്ളം അടിച്ചു വറ്റിക്കുകയാണ് ആദ്യ ലക്ഷ്യം. ഇതിനായി വിദേശ നിർമിത മോട്ടോറുകൾ ഉപയോഗിക്കും.
Update: 2018-08-25 07:49 GMT
കുട്ടനാട്ടുകാരെ മുപ്പതാം തീയതിക്കകം പുനരധിവസിപ്പിക്കുമെന്ന് ധന മന്ത്രി ഡോ.തോമസ് ഐസക്. വിദഗ്ധരായവരെ ഉൾപ്പെടുത്തി കുട്ടനാടിനെ പുനരുദ്ധരിക്കുമെന്നും മന്ത്രി പറഞ്ഞു.
വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന കുട്ടനാട്ടിലെ വെള്ളം അടിച്ചു വറ്റിക്കുകയാണ് ആദ്യ ലക്ഷ്യം. ഇതിനായി വിദേശ നിർമിത മോട്ടോറുകൾ ഉപയോഗിക്കും. ഇതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി.
ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് ഗതാഗത യോഗ്യമാക്കുന്ന പണികൾ ആരംഭിച്ചു. അരലക്ഷം പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചാണ് പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുക. കുട്ടനാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പ്രത്യേക പദ്ധതിനടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.