ദുരിതാശ്വാസ ക്യാമ്പുകള്‍ പിടിച്ചെടുത്ത് സിപിഎം അരാജകത്വം സൃഷ്ടിക്കുന്നുവെന്ന് ചെന്നിത്തല

കരളത്തിലുണ്ടായത് ഡാം ദുരന്തമാണ്, 

Update: 2018-08-27 08:03 GMT
ദുരിതാശ്വാസ ക്യാമ്പുകള്‍ പിടിച്ചെടുത്ത് സിപിഎം അരാജകത്വം സൃഷ്ടിക്കുന്നുവെന്ന് ചെന്നിത്തല
AddThis Website Tools
Advertising

ദുരിതാശ്വാസ ക്യാമ്പുകള്‍ കയ്യടക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്യാമ്പുകളിലെത്തുന്ന സാധനങ്ങള്‍ പിടിച്ചെടുക്കുന്നു എന്നും സംഘടിത ആക്രമണമാണ് പൊലീസ് സഹയാത്തോടെ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ രാഷ്ട്രീയം മറന്നാണ് യുഡിഎഫ് പ്രവര്‍ത്തിച്ചത്. ഗവര്‍മെന്റുമായി സഹകരിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള മത്സരമാണ് സിപിഎം നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്, നിര്‍ബന്ധിത പിരിവ്, ഭീഷണി, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ ദുരന്തമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുണ്ടായത് ഡാം ദുരന്തമാണ്, ഡാമുകള്‍ കൂട്ടത്തോടെ തുറന്ന് വിട്ടതാണ് ദുരന്തമുണ്ടായതെന്ന വിലയിരുത്തലാണ് യുഡിഎഫിലുണ്ടായതെന്നും ഡാമുകള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ പാലിച്ചില്ലെന്നും ഇതു സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News