പ്രളയമറിഞ്ഞ് ട്രെയിന്‍ കയറി കേരളത്തിലെത്തിയ യുപിക്കാരനായ വിദ്യാര്‍ഥി

തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് വീട്ടുകാരെ പോലും അറിയിച്ചത്. ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള അവശ്യവസ്തുക്കള്‍ ശേഖരിക്കാന്‍ ഒരുക്കിയ സംഭരണ കേന്ദ്രങ്ങളിലെ സ്ഥിരം വളണ്ടിയറാണ് ഇപ്പോള്‍ ആയുഷ്.

Update: 2018-09-02 04:39 GMT
Advertising

മാധ്യമങ്ങളിലൂടെ പ്രളയമറിഞ്ഞ് ട്രെയിന്‍ കയറി കേരളത്തിലെത്തിയ ഉത്തര്‍പ്രദേശുകാരനായ ബി ടെക് കാരനെ പരിചയപ്പെടാം. ലക്‌നൗ സ്വദേശി തുഷാര്‍ ഇപ്പോഴുള്ളത് തിരുവനന്തപുരത്തെ ദുരിതാശ്വാസ സാമഗ്രികള്‍ സംഭരിക്കുന്ന കേന്ദ്രത്തില്‍.

Full View

ഡല്‍ഹിയിലെ സന്നദ്ധ കേന്ദ്രത്തില്‍ പണം ഏല്‍പിച്ച് മടങ്ങിയ ആയുഷ് കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നൊന്നും നോക്കിയില്ല. ഉടന്‍ കിട്ടിയ ട്രെയിന്‍ പിടിച്ചു.

തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് വീട്ടുകാരെ പോലും അറിയിച്ചത്. ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള അവശ്യവസ്തുക്കള്‍ ശേഖരിക്കാന്‍ ജില്ലാ ഭരണകൂടം ഒരുക്കിയ സംഭരണ കേന്ദ്രങ്ങളിലെ സ്ഥിരം വളണ്ടിയറാണ് ഇപ്പോള്‍ ആയുഷ്.

നാട്ടിലേക്ക് ഉടന്‍ മടങ്ങേണ്ടെന്നാണ് ആയുഷിന്റെ തീരുമാനം. ഡല്‍ഹി ഗാല്‍ഗോട്ടിയ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ ബിടെകിന് പഠിക്കുകയാണ് ആയുഷ് തുഷാര്‍.

Tags:    

Similar News