കേരള പുനര്‍നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്‍സി കെ.പി.എം.ജി ദക്ഷിണാഫ്രിക്കയെ തകർത്തതിങ്ങനെ
വർണവിവേചനത്തിന് ശേഷമുള്ള ദക്ഷിണാഫ്രിക്ക അവരുടെ രാജ്യത്തെ സാമ്പത്തികമായി വീണ്ടെടുത്തത് ജനങ്ങൾ രാജ്യത്തിനൊപ്പം നില നിന്നത് കൊണ്ടായിരുന്നു. തുടക്കത്തിൽ നികുതി അടക്കാൻ വിസമ്മതിച്ചവരെ പോലും രാജ്യത്തിനൊപ്പം നിർത്തിയ അവിടുത്തെ ഉദ്യോഗസ്ഥ സർക്കാർ സംവിധാനങ്ങൾ അത്രയേറെ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് പിന്നീട് രാജ്യം കണ്ട സാമ്പത്തിക മുന്നേറ്റം. രാജ്യത്തിനെതിരെ നിന്ന ജനങ്ങളെ പോലും കുറഞ്ഞ കാലം കൊണ്ട് തന്നെ ഭരണസംവിധാനങ്ങൾക്കൊപ്പം കൂടെനിർത്താനും ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞു.
സത്യസന്ധമായി നികുതി പിരിച്ച, അഴിമതിക്കെതിരെ ശബ്‌ദിച്ച നിരവധി പേരെ പുറത്താക്കുന്നതിനാണ് ദക്ഷിണാഫ്രിക്ക പിന്നീട് സാക്ഷിയായത്. പ്രസിഡന്റ് ജേക്കബ് സുമ തന്റെ എല്ലാ സംവിധാനങ്ങളുമുപയോഗിച്ച് നികുതി മേഖലയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ പുറത്താക്കാൻ പ്രവർത്തിച്ചു. എല്ലാത്തിനും മുകളിൽ അവിടത്തെ നികുതി സംവിധാനം ആകെ താറുമാറായിരുന്നു. അതിനു കാരണം വിദേശ കൺസൾട്ടൻസി കമ്പനിയായ കെ.പി.എം.ജി നൽകിയ വിശ്വാസത തെല്ലും ഇല്ലാത്ത റിപ്പോർട്ടും അതിനെ തുടർന്ന് രാജ്യത്ത് ഉയർന്ന വിവാദങ്ങളുമായിരുന്നു. കെ.പി.എം.ജി എന്ന വിദേശ കൺസൾട്ടൻസിയെ തുറന്ന് കാണിക്കുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ജൂൺ പത്തിന് ‘ന്യൂയോർക്ക് ടൈംസ്’ പ്രസിദ്ധീകരിച്ചത്.
ഉന്നത ഉദ്യോഗസ്ഥരെ അട്ടിമറിക്കാന്‍ സഹായകമായ റിപോര്‍ട്ട് വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നില്ല എന്ന് കെ.പി.എം.ജിയുടെ ദക്ഷിണാഫ്രിക്കന്‍ ഉദ്യോഗസ്ഥര്‍ പിന്നീട് അംഗീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് അവരുടെ റിപോര്‍ട്ടില്‍ തന്നെ പറയുന്നു. ഈ വ്യാജ അന്വേഷണ റിപോര്‍ട്ടിന് അവര്‍ വാങ്ങിയെടുത്ത കൈക്കൂലി 20 ലക്ഷം ഡോളര്‍ ആയിരുന്നു.
രാജ്യത്തെ പ്രമുഖരായ വ്യക്തികളെ കുടുക്കാൻ ‘നികുതി സംവിധാനം’ ഉപയോഗപ്പെടുത്തി എന്ന ആരോപണമുന്നയിച്ചാണ് നികുതി വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരെ ജേക്കബ് സുമ പുറത്താക്കുന്നത്. പ്രസിഡന്റ് നേരിട്ട് ഇടപെട്ട് ടാക്സ് കമ്മീഷണർ ഇവാൻ പിള്ളയ്യെ സ്ഥാനത്തു നിന്നും നീക്കി അടുപ്പക്കാരനായ ഒരു വ്യക്തിയെ ആ സ്ഥാനത്ത് ഇരുത്തുന്നതിലേക്ക് പിന്നീട് കാര്യങ്ങൾ നീങ്ങി. ശേഷം നികുതി വകുപ്പിലെ ഈ ‘ഇല്ലാ കഥ’ പിറ്റേന്ന് ആഫ്രിക്കയിലെ പത്രങ്ങൾ ഏറ്റെടുത്തു. വ്യാജ ആരോപണങ്ങൾ രാജ്യമെങ്ങും പരന്നു. പിന്നീട് പുതുതായി സ്ഥാനം ഏറ്റെടുത്ത ടാക്സ് കമ്മീഷണർ ടോം മോയൻ വിഷയം ഇതിനെ നേരിടാന്‍ എന്ന ഉദ്ദേശത്തിൽ കെ.പി.എം.ജിയെ 2 മില്യൺ ഡോളറിന് കോൺട്രാക്ട് ഏൽപ്പിക്കുന്നു.
ഒരു വർഷത്തെ ഇടവേളക്ക് ശേഷം കെ.പി.എം.ജി കൊടുക്കുന്ന അവരുടെ റിപ്പോർട്ടിൽ നടന്ന സംഭവങ്ങള്‍ ‘ശരി’യാണെന്ന ഉത്തരം സർക്കാരിന് നൽകുന്നതിലേക്ക് കാര്യങ്ങൾ നീങ്ങി. ശേഷം ജേക്കബ് സുമയുടെ വീഴ്ചക്ക് ശേഷം അന്വേഷണത്തിൽ സത്യം വെളിപ്പെട്ടപ്പോഴാണ് കെ.പി.എം.ജിയെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യങ്ങൾ ഉയരുന്നത്. ഉത്തരം മുട്ടിയ കൺസൾട്ടൻസി കമ്പനി ‘മറ്റു റിപോർട്ടുകൾ’ ഉദ്ധരിച്ച് റിപ്പോർട്ട് നൽകിയതായിരുന്നു എന്ന് തുറന്ന് പറയാൻ നിർബന്ധിതരാവുന്നതിലേക്ക് കാര്യങ്ങൾ നീങ്ങി. സത്യം പുറത്ത് വന്നപ്പോഴേക്കും ഇവാൻ പിള്ളയ്യും കൂടെ ആരോപണ വിധേയരായവരും രാജി വെച്ച് മാസങ്ങളായിരുന്നു.
കെ.പി.എം.ജിയുടെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ തന്നെ രാജ്യത്തെ നികുതി സംവിധാനം ആകെ താറുമാറായിരുന്നു. ശേഷം ജനങ്ങൾ നികുതി കൊടുക്കാൻ വിസമ്മതിച്ചു, സാമ്പത്തിക രംഗം തകിടം മറിഞ്ഞു. നികുതി വകുപ്പുമായി ബന്ധപ്പെട്ട നല്ല ഉദ്യോഗസ്ഥരൊക്കെ സ്വകാര്യ പ്രാക്ടീസില്‍ അഭയം പ്രാപിച്ചു. പലരും ന്യൂസിലാൻഡ് പോലെ ദൂരെയുള്ള രാജ്യങ്ങളിലേക്ക് ചേക്കേറി. നികുതി വരവിൽ കഴിഞ്ഞ രണ്ട് വർഷത്തേക്കാൾ 6 ബില്യൺ ഡോളർ കുറവ് വന്നു. രാജ്യം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്കാണ് പിന്നീട് പോയത്. വർണ വിവേചനം അവസാനിച്ചതിന് ശേഷം ദക്ഷിണാഫ്രിക്കയിൽ ആദ്യമായി സാധനങ്ങൾക്ക് മൂല്യ വർധിത നികുതി ഏർപ്പെടുത്തി. ഇത് പാവപ്പെട്ട ജനങ്ങളെ രൂക്ഷമായിട്ട് തന്നെയാണ് പിന്നീട് ബാധിച്ചത്. നികുതി വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥരെ അട്ടിമറിക്കാന്‍ സഹായകമായ റിപോര്‍ട്ട് വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നില്ല എന്ന് കെ.പി.എം.ജിയുടെ ദക്ഷിണാഫ്രിക്കന്‍ ഉദ്യോഗസ്ഥര്‍ പിന്നീട് അംഗീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് അവരുടെ റിപോര്‍ട്ടില്‍ തന്നെ പറയുന്നു. ഈ വ്യാജ അന്വേഷണ റിപോര്‍ട്ടിന് അവര്‍ വാങ്ങിയെടുത്ത തുക 20 ലക്ഷം ഡോളര്‍ ആയിരുന്നു.
ജേക്കബ് സുമയുടെ വീഴ്ചക്ക് ശേഷം പുറത്ത് വന്ന ഈ പുതിയ വെളുപ്പെടുത്തലുകൾ പിന്നീട് വമ്പിച്ച കോലാഹലത്തിനാണ് വഴി വെച്ചത്. സത്യസന്ധമായി ജോലിയെടുത്ത ഉദ്യോഗസ്ഥർക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പുറത്താക്കിയ പലരും നേരത്തെ നികുതി അടക്കുന്നതിൽ അന്വേഷണം നേരിടുന്നവരാണെന്ന വെളിപ്പെടുത്തൽ വരെ വന്നു. ദക്ഷിണാഫ്രിക്ക ഇപ്പോഴും ഇതിനെ മറി കടക്കാനുള്ള ശ്രമത്തിലാണ്. ഇതിനകം നിരവധി ആരോപണങ്ങളാണ് കമ്പനിക്കെതിരെ വിവിധ സ്ഥലങ്ങളിൽ നിന്നുയരുന്നത്. ഇതിനകം തന്നെ ദക്ഷിണാഫ്രിക്കകത്ത് തന്നെ രണ്ട് അന്വേഷണങ്ങൾ കെ.പി.എം.ജി നേരിടുന്നുണ്ട്. ഇത്രെയേറെ ചീത്ത പേര് കേൾപ്പിച്ച ഒരു കമ്പനിയെ എന്തിനാണ് പ്രളയാന്തര കേരളം ചുമക്കുന്നതെന്ന് ചോദ്യം ബാക്കിയാണ്.