വൈദ്യുതി നിയന്ത്രണം വേണ്ടിവരും

സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 350 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്. കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായതിനെതുടര്‍ന്ന് 750 മെഗാവാട്ടിന്റെ വൈദ്യുതിയുടെ കുറവാണ്

Update: 2018-09-08 10:18 GMT
Advertising

സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പ്രളയത്തെ തുടര്‍ന്ന് ആറ് പവര്‍ സ്‌റ്റേഷനുകള്‍ തകരാറിലാണെന്നും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടെന്നും എം.എം മണി തൊടുപുഴയില്‍ പറഞ്ഞു.

പ്രളയശേഷം ആറ് പവര്‍ സ്‌റ്റേഷനുകള്‍ മണ്ണും പാറക്കലും അടിഞ്ഞ് തകരാറിലാണ്. പല പവര്‍ ഹൗസിലും ലോവര്‍പെരിയാര്‍ പവര്‍സ്‌റ്റേഷനിലെ ടണല്‍ കല്ലും മണ്ണും അടിഞ്ഞ് കൂടിയതിനാല്‍ അറ്റകുറ്റപ്പണികള്‍ പോലും ദുഷ്‌കരമാണ്. പന്നിയാറിലെ രണ്ട് പവര്‍ഹൗസുകളും, മാട്ടുപ്പെട്ടി, കുത്തുങ്കല്‍, ഇരുട്ടുകാനം, പെരിങ്കല്‍കുത്ത് പവര്‍ സ്‌റ്റേഷനുകളിലെ ജനറേറ്ററുകളും പ്രളയത്തെ തുടര്‍ന്ന് തകരാറിലായി. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി എം.എം മണി പറുഞ്ഞു.

Full View

സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 350 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്. കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായതിനെതുടര്‍ന്ന് 750 മെഗാവാട്ടിന്റെ വൈദ്യുതിയുടെ കുറവാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഉത്തരേന്ത്യയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് താപവൈദ്യുതി നിലയങ്ങളില്‍ ആവശ്യമായ കല്‍ക്കരി ലഭിക്കുന്നില്ലെന്നും മന്ത്രി എം.എം മണി വ്യക്തമാക്കി. പുറത്തുനിന്ന് വൈദ്യുതി കൂടുതല്‍ വാങ്ങി പവര്‍കട്ട് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും എം.എം മണി പറഞ്ഞു.

Tags:    

Similar News