വ്യവസായ വകുപ്പിലെ ഉന്നത തസ്‌തികയിൽ വൻ അഴിച്ചുപണി

അഴിമതി കേസിൽ പ്രതികളായവരടക്കം വകുപ്പില്‍ പുതുതായി നിയമിതരായിട്ടുണ്ട്

Update: 2018-09-08 08:21 GMT
Advertising

ഇ.പി ജയരാജൻ വ്യവസായ മന്ത്രിയായി വീണ്ടും എത്തിയതോടെ വ്യവസായ വകുപ്പിലെ ഉന്നത തസ്‌തികയിൽ വൻ അഴിച്ചുപണി. വകുപ്പിലെ ഉന്നത തസ്തികയിൽ അഴിച്ചുപണി നടത്തിയപ്പോൾ, അഴിമതി കേസിൽ പ്രതികളായവരടക്കം നിയമിതരായി.

മലബാർ സിമന്റ്സിൽ ജനറൽ മാനേജറായിരുന്ന എം മുരളീധരനെയാണ് സർക്കാർ പുതിയ എം.ഡിയായായി നിയമിച്ചത്. മലബാർ സിമന്റ്സിലേക്ക് ക്ലിങ്കർ ഇക്കുമതി ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് പുതുതായി നിയമിതനായ എംഡി. അഴിമതി കേസിലെ പ്രതിയെ കൂടുതൽ ഉയർന്ന തസ്തികയിൽ നിയമിക്കുന്നത് തെളിവ് നശിപ്പിക്കുന്നതിനു വരെ കാരണമാകുമെന്ന് പൊതുപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു

Full View

എം.മുരളീധരനെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് വിജിലൻസ് ഡക്ടറും, ആഭ്യന്തര വകുപ്പ് ഡയറക്ടറും സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു.എന്നാൽ വിജിലൻസ് കുറ്റപത്രം സമർപ്പികാത്തതിനാൽ സസ്പെൻറ് ചെയേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബന്ധു നിയമന വിവാദത്തിൽ നിക്ഷ്പക്ഷ നിലപാട് എടുത്ത റിയാബ് ചെയർമാനെയടക്കം മാറ്റിയിരുന്നു.

Tags:    

Similar News