ഫ്രാങ്കോ മുളയ്ക്കലിനെതിരായ പൊലീസ് അന്വേഷണത്തിൽ അപാകതയില്ലെന്ന് ഹൈക്കോടതി

ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ സാക്ഷിമൊഴികൾ മാത്രം പോരാ. തെളിവുകൾ കൂടി ശേഖരിക്കേണ്ടതുണ്ട്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ല. ആരോപണ വിധേയൻ കോടതിയ്ക്ക് അതീതനല്ലെന്നും കോടതി വ്യക്തമാക്കി.

Update: 2018-09-13 07:47 GMT
Advertising

കന്യാസ്ത്രീയെ ബലാത്സം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പൊലീസ് അന്വേഷണത്തിൽ അപാകതയില്ലെന്ന് ഹൈക്കോടതി. ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ സാക്ഷിമൊഴികൾ മാത്രം പോര. തെളിവുകൾ കൂടി ശേഖരിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ ഹൈക്കോടതി ആരോപണ വിധേയൻ കോടതിയ്ക്ക് അതീതനല്ലെന്നും വ്യക്തമാക്കി.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പൊലീസ് അന്വേഷത്തിൽ അപാകത ഇല്ലെന്നും ബിഷപ്പിനെ അറസ്റ്റു ചെയ്യണോ എന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു തീരുമാനം എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹരജിക്കാർ കുറച്ചുകൂടി കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദ്ദേശിച്ചു.

പൊലീസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് പൊതുതാൽപര്യ ഹരജികളും ഒരുമിച്ചാണ് പരിഗണിച്ചത്. അ‍ഞ്ചു സംസ്ഥാനങ്ങളിലായി ഏഴു ജില്ലകളില്‍ തെളിവെടുപ്പും അന്വേഷണവും നടന്നുവെന്ന് പൊലീസ് സംഘം കോടതിയെ അറിയിച്ചു. സാക്ഷി മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെങ്കിൽ വിശദമായി ചോദ്യം ചെയ്യണം. അറസ്റ്റിന്റെ കാര്യത്തിൽ പൊലീസിന് തീരുമാനം എടുക്കാമെന്ന കോടതി വ്യക്തമാക്കി. കന്യാസ്ത്രീയുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇതിൽ പരാതിയുണ്ടെങ്കിൽ കന്യാസ്ത്രീക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 19 ന് ചോദ്യം ചെയ്തതിന് ശേഷം ഹരജികൾ 24ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ തള്ളുന്നില്ല, മറ്റ് ഹരജികൾക്കൊപ്പം പരിഗണിക്കും. സി.ബി.ഐ അന്വേഷണം ഈ ഘട്ടത്തിൽ ആവശ്യമില്ലെന്ന് കോടതി എല്ലാ ഹരജികളും ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം പരിഗണിക്കാൻ മാറ്റി.

Tags:    

Similar News