മാണിക്കും യുഡിഎഫിനും വെല്ലുവിളിയായി വിജിലന്‍സ് കോടതിയുടെ നടപടി
ബാർകോഴക്കേസിൽ തെളിവില്ലെന്ന വിജിലൻസ്റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതിയുടെ നടപടി കെ.എം മാണിക്ക് രാഷ്ട്രീയ തിരിച്ചടിയാകും. ബാർകോഴ നടന്നിട്ടില്ലെന്ന് ഇപ്പോഴും വാദിക്കുന്ന യു.ഡി.എഫിനും വിധി പ്രതികൂലമാണ്.
ബാർ കോഴക്കേസിൽ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതിയുടെ നടപടി കെ.എം മാണിക്ക് രാഷ്ട്രീയ തിരിച്ചടിയാകും. ബാർ കോഴ നടന്നിട്ടില്ലെന്ന് ഇപ്പോഴും വാദിക്കുന്ന യു.ഡി.എഫിനും വിധി പ്രതികൂലമാണ്. കെ.എം മാണിയുടെ രാഷ്ട്രീയ നിലപാടുകൾ വിജിലൻസ് റിപ്പോർട്ടിനെ സ്വാധീനിച്ചുവെന്ന ആരോപണം എൽ.ഡി.എഫിനെയും പ്രതിക്കൂട്ടിലാക്കും.
അടച്ച ബാറുകൾ തുറക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് ആയിരുന്നു വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. ഇതിനെതിരെ കോടതിയെ സമീപിച്ചു നിരവധി പേരുടെ വാദങ്ങൾ പരിഗണിച്ച് വിജിലന്‍സിന്റെ റിപ്പോർട്ട് തള്ളിയാണ് കോടതി ചെയ്തതത്. ബാർ കോഴ ആരോപണത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് കരുതിയ കെ.എം മാണിക്ക് പുതിയ കോടതിവിധി വെല്ലുവിളിയാണ്. കേസില്‍ തുടരന്വേഷണം ഉണ്ടായാല്‍ മാണിയുടെ രാഷ്ട്രീയ ഭാവിക്ക് തന്നെ അത് തിരിച്ചടിയാകും. ബാർ കോഴക്കേസിൽ അട്ടിമറി നടന്നു വെന്ന ജേക്കബ് തോമസ് ഉൾപ്പെടെയുള്ളവരുടെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ കോടതിവിധി.
ബാർ കോഴക്കേസ് പ്രതിസന്ധിയില്‍ നിന്ന് കരകയറി എന്ന് വിചാരിച്ചിരുന്ന യു.ഡി.എഫിന് ഇപ്പോഴത്തെ വിധി തിരിച്ചടിയാണ്. ബാര്‍കോഴയുടെ ഗൂഢാലോചന കോണ്‍ഗ്രസിന് നേരെ തിരിഞ്ഞിരിക്കുന്ന സാഹചര്യമുള്ളതിനാല്‍ കേസ് തീരുന്നതുവരെ യു.ഡി.എഫിന് തലവേദന തന്നെയാണ്. മാണിക്കെതിരെ ശക്തമായ പ്രക്ഷോഭം നയിച്ച് സമർപ്പിച്ച റിപ്പോർട്ട് കോടതി തള്ളി ഭരണമുന്നണിക്കും തിരിച്ചറിയാം കെ.എം മാണി രാഷ്ട്രീയ മുന്നണി മാറ്റം ചർച്ച ചെയ്യുന്ന സമയത്ത് അനുകൂലമായ റിപ്പോർട്ട് സമർപ്പിച്ചത് രാഷ്ട്രീയ താൽപര്യത്തിനനുസരിച്ച് വിജിലൻസ് കേസിൽ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന സംശയവും ഈ ഘട്ടത്തിൽ ശക്തമാണ് വിജിലൻസിനെ വിശ്വാസ്യതയിലും ചോദ്യങ്ങൾ ഉയർത്തുന്നതാണ് ബാർ കോഴക്കേസ് റിപ്പോർട്ട് തള്ളിയ കോടതി വിധി.