പരാതിക്കാരിക്ക് ജലന്ധറില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി കന്യാസ്ത്രീകള്‍

പരാതിക്കാരി അത്മഹത്യ ഭീഷണി മുഴക്കുകയാണെന്നും ബിഷപ്പിനെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും കാട്ടി പൊലീസില്‍ കേസ് ഫയല്‍ ചെയ്യുമെന്നായിരുന്നു ഭീഷണി.

Update: 2018-09-20 10:03 GMT
Advertising

പരാതിക്കാരിക്ക് ജലന്ധറില്‍ നിന്ന് ഭീഷണികള്‍ ഉണ്ടായിരുന്നതായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ബിഷപ്പിനെതിരായ പരാതികള്‍ പിന്‍വലിക്കണമെന്നു പറഞ്ഞായിരുന്നു ഭീഷണി. എന്നാല്‍ കൊച്ചിയില്‍ സമരം തുടങ്ങിയതിന് ശേഷം ഭീഷണികള്‍ ഉണ്ടായിട്ടില്ലന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.

കഴിഞ്ഞ നവംബര്‍ മാസത്തിലാണ് അവസാനമായി ഭീഷണി ഉണ്ടായത്. പരാതിക്കാരി അത്മഹത്യ ഭീഷണി മുഴക്കുകയാണെന്നും ബിഷപ്പിനെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും കാട്ടി പൊലീസില്‍ കേസ് ഫയല്‍ ചെയ്യുമെന്നായിരുന്നു ഭീഷണി. ഫോണില്‍ വിളിച്ചയാള്‍ സംസാരിച്ചത് പഞ്ചാബിയിലായിരുന്നെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

പല തവണ ഫോണില്‍ വിളിച്ചയാള്‍ മാനസികമായി തകര്‍ക്കാനാണ് ശ്രമിച്ചത്. തങ്ങള്‍ അത് കാര്യമാക്കിയില്ല. കൊച്ചിയില്‍ സമരം ആരംഭിച്ചതിന് ശേഷം പിന്നീട് ഭീഷണികള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഭീഷണികള്‍ക്ക് വഴങ്ങില്ലന്നും സമരം തുടരുക തന്നെ ചെയ്യുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.

Tags:    

Similar News