Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
എറണാകുളം: മുണ്ടക്കൈ ദുരന്തം അതിജീവിച്ച യുവാവ് കരൾ രോഗത്തെതുടർന്ന് മരിച്ചു. ചൂരൽ മല സ്വദേശി വിവേക് (23) ആണ് മരിച്ചത്. കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുന്നതിനിടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു വിവേക്. ഏകദേശം 15 ലക്ഷം രൂപ വിവേകിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ സമാഹരിച്ചിരുന്നു.