കലൂർ അപകടം: ഒന്നാം പ്രതി നിഘോഷ് കുമാർ അറസ്റ്റിൽ

നാളെ രാവിലെ കോടതിയിൽ ഹാജരാക്കും

Update: 2025-01-02 16:35 GMT
Advertising

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി എം. നിഘോഷ് കുമാർ അറസ്റ്റിൽ. പാലാരിവട്ടം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിർദ്ദേശപ്രകാരം നിഘോഷ് കുമാർ ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. ഇയാളെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നിഘോഷ് കുമാർ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തുകയും മൃദംഗ വിഷനു നേരെ ഉയർന്ന ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Similar News