കാട്ടുകൊമ്പന്‍ കാലികളുടെ കളിക്കൂട്ടുകാരനായപ്പോള്‍..
പശുക്കള്‍ മേയുന്ന കാഴ്ച കണ്ട് മേഞ്ഞേക്കാമെന്ന് കരുതി കൊമ്പനും മൈതാനത്ത് എത്തി
Update: 2018-09-27 13:59 GMT
കാലി മേയുന്ന മൈതാനത്ത് കാട്ടുകൊമ്പനെന്ത് കാര്യമെന്ന് ചോദിക്കാന്‍ വരട്ടെ. പെരിയവരയിലെത്തിയ കാട്ടുകൊമ്പന്‍ കാലികളുടെ കളിക്കൂട്ടുകാരനായി.
മൂന്നാറിന് സമീപം പെരിയവാര പുഴയില്‍ വെള്ളം കുടിക്കാനിറങ്ങിയതായിരുന്നു സ്ഥലത്തെ പ്രധാന പ്രശ്നക്കാരന്‍. പശുക്കള്‍ മേയുന്ന കാഴ്ച കണ്ട് മേഞ്ഞേക്കാമെന്ന് കരുതി കൊമ്പനും മൈതാനത്ത് എത്തി. സ്വന്തം ടെറിട്ടറിയില്‍ പുറത്തുനിന്ന് എത്തിയ അതിഥിയെ പശുക്കള്‍ക്ക് ആദ്യം അങ്ങ് പിടിച്ചില്ല. ചുറ്റും കൂടിയെങ്കിലും കൊമ്പന്‍ ചെറിയ വിരട്ട് നടത്തിയതോടെ പശുക്കള്‍ ചിതറിയോടി.
ഒരു മണിക്കൂറോളം മൈതാനത്ത് കറങ്ങി നടന്ന ശേഷമാണ് കൊമ്പന്‍ കളം വിട്ടത്. അങ്ങനെ ആന മേയാന്‍ ഇറങ്ങിയ കാഴ്ചയാണ് ഇപ്പോള്‍ മൂന്നാറിലെ നാട്ടുകാര്‍ക്ക് ഇപ്പോള്‍ പറയാനുള്ളത്.