മണ്ണെണ്ണ ക്ഷാമം രൂക്ഷമായതോടെ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ജീവിതം സ്തംഭനാവസ്ഥയില്‍

ആകെ ലഭിക്കുന്ന 170 ലിറ്റര്‍ എണ്ണക്ക് ലഭിക്കേണ്ട സബ്സിഡി തുകയും കുടിശ്ശികയിലാണ്. 

Update: 2018-09-28 08:14 GMT
Advertising

സംസ്ഥാനത്ത് മണ്ണെണ്ണ ക്ഷാമം രൂക്ഷമായതോടെ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ജീവിതം സ്തംഭനാവസ്ഥയില്‍. ആകെ ലഭിക്കുന്ന 170 ലിറ്റര്‍ എണ്ണക്ക് ലഭിക്കേണ്ട സബ്സിഡി തുകയും കുടിശ്ശികയിലാണ്. അതിനൊപ്പം മത്സ്യതൊഴിലാളി സഹകരണസംഘങ്ങള്‍ ശേഖരിക്കുന്ന മണ്ണെണ്ണ റെയ്ഡിലൂടെ പിടികൂടുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

Full View

സര്‍ക്കാര്‍ നല്‍കുന്ന 170 ലിറ്റര്‍ മണ്ണെണ്ണ കൊണ്ട് 5 ദിവസത്തിലധികം കടലിലിറങ്ങാന്‍ കഴിയില്ല. പല മത്സ്യതൊഴിലാളികളും തീരത്തോട് അടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ മത്സ്യബന്ധത്തിന് പോകുന്നത്. മത്സ്യതൊഴിലാളികള്‍ക്ക് ലഭിക്കുന്ന എണ്ണ തൊഴിലാളി സംഘങ്ങള്‍ വഴി ശേഖരിച്ച് സൂക്ഷിച്ചാല്‍ അനധികൃതമായി സൂക്ഷിച്ചുവെന്നാരോപിച്ച് റെയ്ഡും നടത്തും.

Tags:    

Similar News