ആര്‍ത്തവകാലത്തും സ്ത്രീകള്‍ക്ക് ഇനി ക്ഷേത്രങ്ങളില്‍ പ്രവേശിക്കാം
1965ലെ കേരളാ ഹിന്ദു പൊതു ആരാധന ചട്ടം സ്ത്രീ വിരുദ്ധമല്ലെന്നായിരുന്നു മുമ്പ് കേരളാ ഹൈക്കോടതിയുടെ നിലപാട്. 1991 ലെ വിധിയിൽ കേരളാ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടിനെ പിന്താങ്ങി
1965 ലെ കേരള ഹിന്ദു ആരാധന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നാണ് ശബരിമല സ്ത്രീ പ്രവേശന കേസില്‍ സുപ്രിംകോടതി കണ്ടെത്തിയത്. ഇതോടെ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ആര്‍ത്തവകാലത്തും സ്ത്രീ പ്രവേശനം നിയമപരമായി സാധ്യമാകും.
1965 ലെ കേരളാ ഹിന്ദു പൊതു ആരാധന ചട്ടം സ്ത്രീ വിരുദ്ധമല്ലെന്നായിരുന്നു മുമ്പ് കേരളാ ഹൈക്കോടതിയുടെ നിലപാട്. 1991 ലെ വിധിയിൽ കേരളാ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടിനെ പിന്താങ്ങി. ഭരണഘടനയിലെ 15, 25, 26 ആർട്ടിക്കിളുകളെ ലംഘിക്കുന്നതല്ല വിലക്കെന്നായിരുന്നു കോടതി വിധി. എന്നാൽ 1965 ലെ കേരള ഹിന്ദു ആരാധന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിം കോടതി കണ്ടെത്തി. അതിനാൽ ആർത്തവത്തിന്റെ പേരിൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ നിന്ന് ഇനി മുതൽ സ്ത്രീകളെ വിലക്കാനാവില്ല. ആർത്തവകാലത്ത് ആരാധനക്ക് ശബരിമലയിൽ മാത്രമല്ല വിലക്ക് എന്നിരിക്കെയാണ് സുപ്രിം കോടതിയുടെ ഈ വിധി വരുന്നത്.