രാമനാട്ടുകരക്കടുത്ത് 80 ഏക്കര്‍ നീര്‍ത്തടം സര്‍ക്കാര്‍ മണ്ണിട്ട് നികത്തുന്നു

ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ വ്യവസായ വകുപ്പിന് കീഴിലുള്ള കിന്‍ഫ്രയാണ് സ്ഥലത്ത് കെട്ടിടങ്ങള്‍ പണിയുന്നത്. 

Update: 2018-09-29 02:59 GMT
Advertising

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരക്ക് അടുത്ത് പുനൂര്‍ പള്ളിക്കും ചുറക്കാംകുന്നിനും ഇടക്കുള്ള 80 ഏക്കര്‍ നീര്‍ത്തടം സര്‍ക്കാര്‍ മണ്ണിട്ട് നികത്തുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ വ്യവസായ വകുപ്പിന് കീഴിലുള്ള കിന്‍ഫ്രയാണ് സ്ഥലത്ത് കെട്ടിടങ്ങള്‍ പണിയുന്നത്. നിലവില്‍ 20 ശതമാനം സ്ഥലം മണ്ണിട്ട് നികത്തി കഴിഞ്ഞു. കെട്ടിടം പണിയും തുടങ്ങി.

Full View

നെല്‍വയലുകളും നീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തി വലിയ കെട്ടിടങ്ങള്‍ പണിത് വ്യവസായത്തിന് നല്‍കി ലാഭമുണ്ടാക്കാനാണ് കിന്‍ഫ്രയുടെ പദ്ധതി. കോട്ടയം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് കിന്‍ഫ്രക്ക് വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മൂന്ന് ഘട്ടങ്ങളായുള്ള കെട്ടിടം പണിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും സര്‍ക്കാരിന് അനുകൂലമായിരുന്നു വിധി. ഇനി സുപ്രീം കോടതിയിലേക്കും ഗ്രീന്‍ ട്രൈബ്യൂണലിലേക്കും പോവുകയാണ് പ്രദേശത്തുള്ളവര്‍. നിരവധി ദേശാടന പക്ഷികള്‍ വരുന്ന സ്ഥലമാണിതെല്ലാം.സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നത് വരെ ഇതൊക്കെ നെല്‍പാടങ്ങളായിരുന്നു.

Tags:    

Similar News