സിമന്‍റ് വില കുതിക്കുന്നു: നിര്‍മ്മാണ മേഖല സ്തംഭനത്തില്‍
പ്രളയത്തെ തുടര്‍ന്ന് എല്ലാം തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ എല്ലാവരും കൈകോര്‍ക്കുമ്പോള്‍ തീവെട്ടികൊള്ളയാണ് സിമന്‍റ് കമ്പനികള്‍ നടത്തുന്നത്.
സംസ്ഥാനത്ത് സിമന്‍റ് വില കുതിച്ച് ഉയരുന്നു. പ്രളയത്തെ തുടര്‍ന്ന് പുനര്‍ നിര്‍മ്മാണം നടക്കുന്ന വേളയിലാണ് അനധികൃതമായി സിമന്‍റ് വിലവര്‍ധിപ്പിക്കുന്നതെന്നാണ് ആരോപണം. ഇന്ധന വില വര്‍ധനവ് കൂടി വന്നതോടെ നിര്‍മ്മാണ മേഖലയിലെ മറ്റ് ഉല്‍പന്നങ്ങള്‍ക്കും വിലവര്‍ധിച്ചു
പ്രളയത്തെ തുടര്‍ന്ന് എല്ലാം തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ എല്ലാവരും കൈകോര്‍ക്കുമ്പോള്‍ തീവെട്ടികൊള്ളയാണ് സിമന്‍റ് കമ്പനികള്‍ നടത്തുന്നത്. കോംപറ്റീഷന്‍ നിയമം ലംഘിച്ച് പ്രമുഖ കമ്പനികളെല്ലാം ഒരുമിച്ച് വിലവര്‍ധിപ്പിച്ചിട്ടും സര്‍ക്കാറുകള്‍ യാതെരു നടപടിയും സ്വീകരിക്കുന്നില്ല. ഇന്ധന വില വര്‍ധനവിന് സമാനമാണ് സിമന്‍റ് കമ്പനികളുടെയും അടിക്കടിയുള്ള വില വര്‍ധനവ്.
പ്രമുഖ ബ്രാന്‍റുകളുടെ ഒരു ബാഗ് സിമന്‍റ് വില 410 രൂപയായി ഉയര്‍ന്നു. അടുത്തിടെയായി കമ്പിക്ക് 30 ശതമാനത്തോളം വിലവര്‍ധനവ് ഉണ്ടായി. പെട്രോളിയം ഉല്‍പന്നങ്ങളായ പെയിന്‍റ് ഉള്‍പ്പടെ ഉള്ളതിനെല്ലാം വില വര്‍ധിച്ചു .ഇതോടെ വന്‍കിട നിര്‍മ്മാണമെല്ലാം ഏറെകുറെ സ്തംഭിച്ചു. പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും വലിയ ചെലവാണ് ഉണ്ടാകുന്നത്. ഇന്ധന വില വര്‍ധനവിന്റെ പേരിലും സിമന്‍റ് വില വര്‍ധിപ്പിച്ചിട്ടുണ്ട്.