പ്രളയക്കെടുതിയില്‍ വീടിന് 75ശതമാനത്തിന് മുകളില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കും സര്‍ക്കാര്‍ വക നാല് ലക്ഷം

നഷ്ടപരിഹാര തുക വേഗത്തില്‍ നല്‍കുമെന്ന് റവന്യൂമന്ത്രി

Update: 2018-10-24 08:45 GMT
Advertising

പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ അനുപാതം മന്ത്രിസഭ നിശ്ചയിച്ചു. വീടിന് 15 ശതമാനം വരെ കേടുപാട് പറ്റിയവര്‍ക്ക് 10,000 രൂപയും,75 ശതമാനത്തിന് മുകളില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നാല് ലക്ഷം രൂപയും നല്‍കും. നഷ്ടപരിഹാര തുക വേഗത്തില്‍ നല്‍കുമെന്ന് റവന്യൂമന്ത്രി പറഞ്ഞു

Full View

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരൂമാനിച്ചിരുന്നു. വീടുകള്‍ക്ക് കേടുപാട് പറ്റിയവരുടെ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമാണ് ഇന്നത്തെ മന്ത്രിസഭയോഗം എടുത്തത്. വീടിന് 15 ശതമാനം വരെ കേടുപാട് പറ്റിയവര്‍ക്ക് 10000 രൂപ നല്‍കും. 16 മുതല്‍ 29 ശതമാനം വരെ 60000 രൂപയും, 30 ശത്മാനം മുതല്‍ 59 ശതമാനം വരെ 1.25 ലക്ഷം രൂപയും നല്‍കും. 60 ശതമാനം മുതല്‍ 74 ശതമാനം രണ്ടര ലക്ഷം രൂപയാണ് നല്‍കുന്നത്.75 ശതമാനത്തിന് മുകളിലാണെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിച്ച മുഴുവന്‍ തുകയായ 4 ലക്ഷം രൂപ ലഭിക്കും.

കേന്ദ്രസര്‍ക്കാരിന്റെ സഹായം ലഭ്യമാകുന്ന മുറക്ക് പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനസര്‍ക്കാര്‍. ലോകബാങ്ക്, എഡിബി വായ്പകള്‍ ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

Tags:    

Similar News