‘കോടതികള്‍ നടപ്പാക്കാന്‍ കഴിയുന്ന വിധികള്‍ പുറപ്പെടുവിച്ചാല്‍ മതി’; സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് അമിത് ഷാ

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീകോടതി വിധിയെ കടന്നാക്രമിച്ച അമിത് ഷാ, ഭക്തന്മാരുടെ വികാരത്തെ തൊട്ട് കളിക്കാനാണ് ഉദ്ദേശമെങ്കില്‍ പിണറായി സര്‍ക്കാറിനെ താഴെയിറക്കാന്‍ മടിക്കില്ലെന്നും പറഞ്ഞു.

Update: 2018-10-27 10:42 GMT
Advertising

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയെ വെല്ലുവിളിച്ച് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. കോടതികള്‍ നടപ്പാക്കാനാകുന്ന വിധികള്‍ പുറപ്പെടുവിച്ചാല്‍ മതിയെന്ന് പറഞ്ഞ അമിത് ഷാ, രാജ്യം മുഴുവനുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ ശബരിമല ഭക്തര്‍ക്കൊപ്പമാണുള്ളതെന്നും അറിയിച്ചു.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീകോടതി വിധിയെ കടന്നാക്രമിച്ച അമിത് ഷാ, ഭക്തന്മാരുടെ വികാരത്തെ തൊട്ട് കളിക്കാനാണ് ഉദ്ദേശമെങ്കില്‍ പിണറായി സര്‍ക്കാറിനെ താഴെയിറക്കാന്‍ മടിക്കില്ലെന്നും പറഞ്ഞു. സുപ്രീകോടതി വിധിയുടെ മറവില്‍ ഭക്തരെ അടിച്ചമര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍, ഇതുവഴി ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വരുതിയില്‍ നിര്‍ത്താനുള്ള തന്ത്രം മെനയുകയാണ് ഇക്കൂട്ടരെന്നും, എന്നാല്‍ രാജ്യത്തുള്ള മുഴുവന്‍ ബി.ജെ.പി അണികളും അയ്യപ്പ ഭക്തര്‍ക്കൊപ്പം നിലകൊള്ളുമെന്നും ഷാ പറഞ്ഞു.

സ്ത്രീ പുരുഷ സമത്വം ക്ഷേത്രപ്രവേശനം സാധ്യമാക്കിയല്ല നടപ്പാക്കേണ്ടത്. സ്ത്രീപുരുഷ സമത്വത്തില്‍ വിശ്വസിക്കുന്ന മതമാണ് ഹിന്ദുമതം. എന്നാല്‍ രാജ്യത്ത് പല ആചാര-അനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്ന ക്ഷേത്രങ്ങളുണ്ട്. ഇത്തരം വിശ്വാസ കാര്യങ്ങളിലൊന്നും തീര്‍പ്പു കല്‍പ്പിക്കേണ്ടത് കോടതികളോ സര്‍ക്കാറോ അല്ലെന്നും അമിത് ഷാ പറഞ്ഞു.

Tags:    

Similar News