സ്വാശ്രയ കോളജിലെ ജാതിസംവരണം: സര്‍ക്കാര്‍ രേഖ നിര്‍ബന്ധമെന്ന് കോടതി
മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് റവന്യൂ അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ന്യൂനപക്ഷസംവരണത്തിനുള്ളില്‍ ഉപജാതിസംവരണം പാടില്ലെന്നും കോടതി വ്യക്തമാക്കി.
സ്വാശ്രയ കോളജുകളിലെ ജാതി സംവരണത്തിന് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് റവന്യൂ വകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. മതത്തിന്റേയോ സമുദായത്തിന്റേയോ നേതാക്കള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി. ന്യൂനപക്ഷ സംവരണത്തിനുള്ളില്‍ ഉപജാതിസംവരണം പാടില്ലെന്നും കോടതി ഉത്തരവിട്ടു.
ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളജുകളിൽ ഉപ വിഭാഗം തിരിച്ചുള്ള സംവരണ ആനുകൂല്യം അനുവദിക്കാത്തതും സംവരണം നൽകാൻ മത മേലധികാരികളുടെ സർട്ടിഫിക്കറ്റ് പരിഗണിക്കാത്തതും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. നിലവില്‍ മതമേലധ്യക്ഷന്‍മാരുടെ സര്‍ട്ടിഫിക്കറ്റ് പ്രകാരം പ്രവേശനം നേടിയവര്‍ റവന്യൂ അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവര്‍ വികാരി, ബിഷപ്പ്, ആർച്ച് ബിഷപ്പ് എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റ് പ്രകാരം സംവരണാനുകൂല്യം നിലവില്‍ നേടിയിട്ടുണ്ട്. ഇത്തരത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് റവന്യൂ അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്നുള്ള സമയവും കോടതി അനുവദിച്ചു. മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് റവന്യൂ അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ന്യൂനപക്ഷസംവരണത്തിനുള്ളില്‍ ഉപജാതിസംവരണം പാടില്ലെന്നും കോടതി വ്യക്തമാക്കി.
പൊതു മുസ്ലിം വിഭാഗം കൂടാതെ സുന്നി ഷാഫി, സുന്നി ഹനഫി, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് തുടങ്ങിയ ഉപവിഭാഗങ്ങൾക്ക് പ്രത്യേകം സംവരണം രേഖപ്പെടുത്തിയുള്ളതാണ് കോളജിന്റെ പ്രോസ്പെക്ടസെന്നും അതിനാല്‍ ഉപസംവരണം വേണമെന്നുമായിരുന്നു ഹരജിക്കാരായ വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്നാല്‍ സംവരണത്തിനുള്ളില്‍ ഉപസംവരണം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.