ശബരിമല പുനഃപ്പരിശോധന ഹരജികള്‍ അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
അടുത്ത മാസം 5, 6 തീയതികളില്‍ നട തുറക്കുന്നതിനാല്‍ ഹരജി വേഗത്തില്‍ പരിഗണിക്കണമെന്നായിരുന്നു ആവശ്യം
Update: 2018-10-31 08:45 GMT
ശബരിമല പുനഃപ്പരിശോധന ഹരജികള്‍ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഹരജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. അടുത്ത മാസം 5, 6 തീയതികളില്‍ നട തുറക്കുന്നതിനാല്‍ ഹരജി വേഗത്തില്‍ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. തുലാമാസ പൂജകള്‍ക്ക് മുമ്പ് പുനപ്പരിശോധന ഹരജി പരിഗണിക്കണമെന്ന് ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.