ശബരിമല പ്രക്ഷോഭങ്ങൾ പ്രതിസന്ധിയിലാക്കിയത് ഈ കുടുംബങ്ങളെ കൂടിയാണ്..

ശ്രീനിപുരം, മറ്റന്നൂർകര തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളാണ് തീർത്ഥാടനകാലത്തെ ആശ്രയിച്ച് ജീവിക്കുന്നത്.

Update: 2018-11-02 15:06 GMT
Advertising

ശബരിമല സ്ത്രീ പ്രവേശന വിധിയെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾ മൂലം പ്രതിസന്ധിയിലായിരിക്കുയാണ് മണ്ഡ്ഢല മകരവിളക്ക് കാലം ഉപജീവനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ഒരു കൂട്ടം കുടുംബങ്ങൾ. മണ്ഡല മകരവിളക്ക് കാലത്തും ശബരിമല കലുഷിതമായാൽ ഇവരുടെ ഉപജീവനം പ്രതിസന്ധിയിലാകും.

എരുമേലിയിൽ പേട്ടതുള്ളലിനായി അയ്യപ്പഭക്തർ ഉപയോഗിക്കുന്ന ശരക്കോൽ, കത്തി, ഗദ, വാൾ, പേപ്പർ കിരീടം, പാണൽ ഇല, വേട്ട കമ്പ്, അരയിൽ കെട്ടുന്ന കച്ച, പേപ്പർ തൊപ്പി തുടങ്ങിയവ കച്ചവടം ചെയ്ത് ഉപജീവനം കഴിയുന്ന കുടുംബങ്ങളാണ് ശബരിമല സ്ത്രീ പ്രവേശന വിധിമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് ഭക്തജനങ്ങളുടെ എണ്ണത്തിൽ കുറവ് ഉണ്ടാകുമോ എന്നുള്ള ആശങ്കയാണ് ഇവരെ വലക്കുന്നത്.

ശ്രീനിപുരം, മറ്റന്നൂർകര തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളാണ് തീർത്ഥാടനകാലത്തെ ആശ്രയിച്ച് ജീവിക്കുന്നത്. 2 മാസത്തെ കച്ചവടം കൊണ്ടാണ് മക്കളുടെ വിവാഹം, വീട് വയ്ക്കൽ തുടങ്ങി പല കാര്യങ്ങളും ഇവർ നടത്താറുള്ളത്. നിർമ്മാണത്തിനും കച്ചവടവത്തിനുമായുള്ള ഇവരുടെ മാസങ്ങളായുള്ള അധ്വാനം വിഫലമാകുമോ എന്നുള്ളതാണ് ഇവിടുത്തെ പല കുടുംബങ്ങളെയും ആശങ്ക.

Full View

മണ്ഡലകാലമാരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ എരുമേലിയിലെ ഒരുക്കങ്ങൾ എങ്ങുമെത്താത്തതും കടകളുടെ ലേലത്തിലുണ്ടായ പ്രതിസന്ധികൾ, വരുമാനത്തിലുണ്ടായ കുറവെല്ലാം ഈ കുടുംബങ്ങളുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.

Tags:    

Similar News