മഅ്ദനിയുടെ ഉമ്മ അന്തരിച്ചു
അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
Update: 2018-11-06 11:43 GMT
പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയുടെ ഉമ്മ അസ്മാ ബീവി (67) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഉമ്മയെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച മഅ്ദനി കേരളത്തിലെത്തിയിരുന്നു. മാതാവിന്‍റെ ആരോഗ്യനില ഗുരുതരമായതോടെ എട്ട് ദിവസം കൂടി കേരളത്തില്‍ തങ്ങാന്‍ മഅ്ദനിക്ക് അനുമതി ലഭിച്ചു. ഈ മാസം 12ആം തിയ്യതി വരെ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാം.