വിദേശത്ത് പോകാന്‍ അനുമതി തേടി ദിലീപ് സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും
വിസ സ്റ്റാമ്പിംഗിനായി താത്ക്കാലികമായി പാസ്പോർട്ട് നൽകാൻ കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.
Update: 2018-11-09 01:46 GMT
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപ് വിദേശത്ത് പോകാൻ അനുമതി തേടി സമർപ്പിച്ച ഹരജി കോടതി ഇന്ന് പരിഗണിക്കും .വിസ സ്റ്റാമ്പിംഗിനായി താത്ക്കാലികമായി പാസ്പോർട്ട് നൽകാൻ കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.. പ്രൊഫ. ഡിങ്കൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ബാങ്കോക്കിലേക്ക് പോകാൻ അനുമതി തേടിയാണ് ദിലീപ് എറണാകുളം പ്രിൻസിപ്പൽ കോടതിയെ സമീപിച്ചിട്ടുള്ളത്.
ദിലീപിന് പാസ്പോർട്ട് വിട്ടുകൊടുത്തുവെങ്കിലും വിദേശയാത്രയ്ക്ക് അനുമതി തേടിയുള്ള ദിലീപിന്റെ ഹരജിയിൽ ഇന്ന് കോടതി കൂടുതൽ വാദം കേൾക്കും. ഈ മാസം 15 മുതൽ ജനുവരി 5 വരെ വിദേശത്ത് പോകാന്‍ അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം .എന്നാൽ കേസിലെ വിചാരണ വൈകിപ്പിക്കാന്നാണ് ദിലീപിന്റെ ശ്രമമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.