കോതമംഗലത്ത് ഷൂട്ടിങ്ങിനിടെ കാടുകയറിയ നാട്ടാനയെ കണ്ടെത്തി

ഭൂതത്താൻകെട്ട് വനമേഖലയിലാണ് 'പുതുപ്പള്ളി സാധു' എന്ന നാട്ടാനയെ കണ്ടെത്തിയ്

Update: 2024-10-05 04:21 GMT
Editor : Shaheer | By : Web Desk
Advertising

ഇടുക്കി: കോതമംഗലത്ത് സിനിമാ ലൊക്കേഷനിൽനിന്ന് കാണാതായ നാട്ടാനയെ കണ്ടെത്തി. ഭൂതത്താൻകെട്ട് വനമേഖലയിലാണ് 'പുതുപ്പള്ളി സാധു' എന്ന ആനയുള്ളത്. ഇന്നലെ തെലുങ്ക് സിനിമയുടെ ലൊക്കേഷനിൽ മറ്റൊരു ആനയുമായി കൊമ്പുകോർത്തതിനു പിന്നാലെയാണ് സാധു കാടുകയറിയത്. ആനയെ ലോറിയില്‍ കയറ്റാനുള്ള ശ്രമം നടക്കുകയാണ്.

വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച പുതുപ്പള്ളി സാധു, തടത്താവിള മണികണ്ഠൻ എന്നീ ആനകളാണ് കഴിഞ്ഞ ദിവസം ലൊക്കേഷനിൽ ഏറ്റുമുട്ടിയത്. ഇതിനു പിന്നാലെ സാധു കാടുകയറുകയായിരുന്നു. കുട്ടമ്പുഴ വനത്തോട് ചേർന്ന പ്രദേശത്തായിരുന്നു ഷൂട്ടിങ് നടന്നത്.

ഷൂട്ടിങ്ങിനിടെ സാധുവിനെ മണികണ്ഠൻ നിരന്തരമായി ആക്രമിച്ചതായാണു വിവരം. പാപ്പാന്മാർ ഇടപെട്ടിട്ടും ആക്രമണം തുടർന്നതോടെ സാധു കാട്ടിലേക്കു കടക്കുകയായിരുന്നു.

Summary:'Puthupally Sadhu' elephant found after missing from a movie location in Kothamangalam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News