സബ്സിഡികളും, ഇന്‍സെന്‍റീവും ലഭിക്കുന്നില്ല: ക്ഷീരകര്‍ഷകരുടെ ദുരിതം തീരുന്നില്ല

ഇന്‍ഷൂര്‍ ചെയ്ത പശുക്കളുള്ള മുഴുവന്‍ ക്ഷീരകര്‍ഷകര്‍ക്കും പാല്‍ ഉല്‍പാദനത്തിന്‍റെ ആനുപാതികമായി സബ്സിഡി നല്‍കണമെന്ന ഉത്തരവ് നിലനില്‍ക്കെയാണ് ത്രിതല പഞ്ചായത്തും ക്ഷീരവകുപ്പും അലംഭാവം കാട്ടുന്നതെന്ന്

Update: 2018-11-13 03:00 GMT
Advertising

പ്രളയം തകര്‍ത്ത ഇടുക്കി ജില്ലയിലെ ക്ഷീരവ്യവസായത്തിന് കരകയറാന്‍ സര്‍ക്കാര്‍ സഹായങ്ങളും വാഗ്ദാനങ്ങളും ലഭ്യമാകുന്നില്ലെന്ന് പരാതി. സബ്സിഡികളും, ഇന്‍സെന്‍റീവും മാസങ്ങളായി മുടങ്ങി കിടക്കുകയാണെന്നും, ത്രിതലപഞ്ചായത്തും ക്ഷീരവകുപ്പും ഒത്തുകളിച്ച് കര്‍ഷകരുടെ ആനുകൂല്യം ഇല്ലാതാക്കുന്നുവെന്നുമാണ് പരാതി.

ഹൈറേഞ്ചിലെ ക്ഷീര കര്‍ഷകരില്‍ ഭൂരിഭാഗവും വായ്പകള്‍ എടുത്താണ് ഫാമുകള്‍ നടത്തിവരുന്നത്. പ്രളയം ലക്ഷങ്ങളുടെ നഷ്ടമാണ് ക്ഷീരകര്‍ഷകര്‍ക്ക് ഉണ്ടാക്കിയത്. പലരും വലിയ കടക്കെണിയിലായി. ക്ഷീരകര്‍ഷകരുടെ പാല്‍ സംഭരിക്കുന്നതിനും വില ഉറപ്പിക്കുന്നതിനും പാക്കേജ് നടപ്പാക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.

ഇന്‍ഷൂര്‍ ചെയ്ത പശുക്കളുള്ള മുഴുവന്‍ ക്ഷീരകര്‍ഷകര്‍ക്കും പാല്‍ ഉല്‍പാദനത്തിന്‍റെ ആനുപാതികമായി സബ്സിഡി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ത്രിതല പഞ്ചായത്തും ക്ഷീരവകുപ്പും അലംഭാവം കാട്ടുന്നതെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. മുടങ്ങികിടക്കുന്ന ഇന്‍സെന്‍റീവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ക്ഷീരകര്‍കര്‍ക്ക് ലഭിക്കണമെങ്കില്‍ അതാത് സ്ഥലത്തെ വെറ്റിനറി സര്‍ജന്‍മാരെ ചുമതലപ്പെടുത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

പ്രളയദിനങ്ങളില്‍ പാല്‍ സംഭരണം ഇല്ലാതെ പോയത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി. ഈ ദിവസങ്ങളിലെ നഷ്ടങ്ങളില്‍നിന്ന് കര്‍ഷകര്‍ക്ക് ഇപ്പോഴും കരകയറാനായിട്ടില്ല. പ്രളയം തകര്‍ത്ത ക്ഷീര വ്യവസായത്തിന് അടിയന്തര സഹായവും, ആനുകൂല്യങ്ങളും ഉടന്‍ ഉറപ്പാക്കിയില്ലെങ്കില്‍ സമരവുമായി രംഗത്തിറങ്ങുമെന്ന് വിവിധ കര്‍ഷകസംഘടനാ പ്രതിനിധികള്‍ പറയുന്നു.

Full View
Tags:    

Similar News