സുനില്‍ പി ഇളയിടത്തിന്റെ ഓഫീസില്‍ അതിക്രമം; നെയിം ബോര്‍ഡ് എടുത്ത് മാറ്റി, വാതിലില്‍ കാവി ചിഹ്നം വരച്ചു

കാലടി സര്‍വകലാശാല മലയാളം വിഭാഗം ഓഫീസിന് മുന്നില്‍ നിന്ന് ഇളയിടത്തിന്റെ നെയിം ബോര്‍ഡ് എടുത്ത് മാറ്റി. ഓഫീസ് മുറിയുടെ വാതിലില്‍ കാവി നിറത്തിലുള്ള ചിഹ്നം വരച്ചു.

Update: 2018-11-15 14:11 GMT
Advertising

എഴുത്തുകാരന്‍ സുനില്‍ പി. ഇളയിടത്തിന്റെ ഓഫീസില്‍ അതിക്രമം. കാലടി സര്‍വകലാശാല മലയാളം വിഭാഗം ഓഫീസിന് മുന്നില്‍ നിന്ന് ഇളയിടത്തിന്റെ നെയിം ബോര്‍ഡ് എടുത്ത് മാറ്റി. ഓഫീസ് മുറിയുടെ വാതിലില്‍ കാവി നിറത്തിലുള്ള ചിഹ്നം വരച്ചു.

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതിവിധിയെ തുടര്‍ന്ന് സമരത്തിനിറങ്ങിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് സുനില്‍ പി. ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം ഉണ്ടാകുന്നത്. ഇന്ന് രാവിലെ സര്‍വ്വകലാശാലയിലെത്തിയ അദ്ധ്യാപകരാണ് ആക്രമണം നടന്നതായി കണ്ടത്.

സംഭവത്തില്‍ കാലടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുണ്ട്.ശബരിമലയിലെ നിലവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് കോടിവിധിക്കനുകൂലമായി സുനില്‍ നടത്തിയ പ്രസംഗങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് കണക്കാക്കപ്പെടുന്നത്. ഓഫീസിനു മുന്നില്‍ സ്ഥാപിച്ച അദ്ദേഹത്തിന്റെ നേയ്ം ബോര്‍ഡ് തകര്‍ത്ത അക്രമികള്‍ വാതിലില്‍ കാവി നിറത്തില്‍ അപായ ചിഹ്നവും വരച്ചിട്ടുണ്ട്.

നേരത്തെ സാമൂഹ്യ മാധ്യമങ്ങലില്‍ ഉള്‍പ്പടെ സുനിലിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ വ്യാപക ഭീഷണി ഉയര്‍ന്നിരുന്നു. സംഭവത്തെ തുടര്‍ന്ന സര്‍വ്വകലാശാല ക്യാനപസില്‍ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Full View
Tags:    

Similar News