താന്‍ ബി.ജെ.പിയില്‍ പോകുമെന്ന പ്രചരണം പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നു: കെ.സുധാകരന്
ശബരിമലയില്‍ യുവതികളെ തടയുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.സുധാകരന് രാഷ്ട്രീയകാര്യ സമിതിയില്‍ അവകാശപ്പെട്ടു.
ശബരിമലയില്‍ യുവതികളെ തടയുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.സുധാകരന് രാഷ്ട്രീയകാര്യ സമിതിയില്‍ അവകാശപ്പെട്ടു. താന്‍ ബി.ജെ.പിയില്‍ പോകുമെന്ന പ്രചരണം കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നുവെന്നും സുധാകരന് പറഞ്ഞു.
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ശക്തമായ നിലപാടെടുത്ത കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് സുധാകരന്. വിധി വന്നയുടനെ തന്നെ സുധാകരന് കോടതിയെ വിമര്‍ശിച്ചിരുന്നു. ക്ഷേത്രവിശ്വാസം നിയമം കൊണ്ട് വ്യാഖ്യാനിക്കേണ്ടതല്ല. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധി കോടതി പുനപരിശോധിക്കണമെന്നും സുധാകരന് ആവശ്യപ്പെടുകയുണ്ടായി.
പുനപരിശോധനാ ഹരജി തള്ളിയാലും പ്രതിഷേധം തുടരുമെന്നും ആവശ്യമെങ്കില്‍ ശബരിമലയിലേക്ക് പോകുമെന്നും വരെ സുധാകരന് പരസ്യമായി പറയുകയുണ്ടായി. പക്ഷേ പാര്‍ട്ടി യോഗത്തില്‍ സുധാകരന് പറഞ്ഞത് സ്ത്രീകളെ തടയുമെന്ന് പറഞ്ഞിട്ടില്ലെന്നാണ്.