ദേശീയപാത ഉപരോധത്തിനിടെ അയ്യപ്പ ഭക്തരുടെ വാഹനവും തടഞ്ഞു

മംഗളൂരുവില്‍ നിന്നും ശബരിമാലയിലേക്ക് പോവുകയായിരുന്ന അയ്യപ്പ സ്വാമിമാര്‍ സഞ്ചരിച്ച വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

Update: 2018-11-18 09:05 GMT
Advertising

ബി.ജെ.പിയുടെ ദേശീയപാത ഉപരോധത്തിനിടെ അയ്യപ്പ ഭക്തരുടെ വാഹനവും തടഞ്ഞു. കാസര്‍കോട് മംഗളൂരു ദേശീയപാതയിലെ കറന്തക്കാടാണ് കര്‍ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകരെ തടഞ്ഞത്.

മംഗളൂരുവില്‍ നിന്നും ശബരിമാലയിലേക്ക് പോവുകയായിരുന്ന അയ്യപ്പ സ്വാമിമാര്‍ സഞ്ചരിച്ച വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ബി.ജെ.പിയുടെ ദേശീയ പാത ഉപരോധ സമരം നടക്കുന്ന വിവരം അറിയാതെയാണ് ഇവര്‍ ജില്ലയിലെത്തിയത്.

Full View

ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളിലായിരുന്നു ബി.ജെ.പിയുടെ ദേശീയ പാത ഉപരോധം. കാസര്‍കോട് കറന്തക്കാടും, കാഞ്ഞങ്ങാട് മാവുങ്കാലിലും. കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക് സമാന്തര വഴിയിലൂടെ വാഹനങ്ങളെ കടത്തിവിട്ടതിനാല്‍ കറന്തക്കാട് ദേശീയ പാതയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ സമാന്തര റോഡ് ശ്രദ്ധയില്‍പെടാതെ കറന്തക്കാട് വഴി വന്ന അയ്യപ്പ സ്വാമിമാരുടെ വാഹനം ഉള്‍പ്പടെ പ്രവര്‍ത്തകര്‍ തടഞ്ഞു.

ഇതിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കടന്ന് പോവുന്നതിന് പ്രവര്‍ത്തകര്‍ വഴിയൊരുക്കി. എന്നാല്‍ ചില വാഹനങ്ങള്‍ മാത്രം കടത്തിവിടാനാവില്ലെന്ന നിലപാടില്‍ പൊലീസ് ഉറച്ച് നിന്നതോടെ പ്രവര്‍ത്തകരുടെ വാഹനങ്ങളെയും കടത്തിവിട്ടില്ല.

Tags:    

Similar News