ശബരിമലയിൽ ഗുണ്ടായിസം കാണിക്കാൻ സംഘപരിവാറിനെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി 

ദേവസ്വം ബോർഡിന്റെ അധികാരം കയ്യടക്കാമെന്ന് ആര്‍.എസ്.എസ് വ്യാമോഹിക്കേണ്ടെന്നും മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു.

Update: 2018-11-20 03:14 GMT
ശബരിമലയിൽ ഗുണ്ടായിസം കാണിക്കാൻ സംഘപരിവാറിനെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി 
AddThis Website Tools
Advertising

ശബരിമലയിൽ ഗുണ്ടായിസം കാണിക്കാൻ സംഘപരിവാറിനെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ദേവസ്വം ബോർഡിന്റെ അധികാരം കയ്യടക്കാമെന്ന് ആര്‍.എസ്.എസ് വ്യാമോഹിക്കേണ്ടെന്നും മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു.

മലപ്പുറത്ത് നടന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ചത്. ശബരിമലയിൽ ആചാരം സംരക്ഷിക്കുകയല്ല ലംഘിക്കുകയാണ് ആര്‍.എസ്.എസ് ചെയ്തത്. ഗുണ്ടായിസം കാണിച്ച് ദേവസ്വം ബോർഡിന്റെ അധികാരം കൈയടക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാടിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു.

ശബരിമലയിലെത്തുന്ന ഭക്തരെ ആക്രമിക്കുകയും, തടയുകയും ചെയ്യുന്ന നിലയിലേക്ക് പ്രതിഷേധം മാറിയ സാഹചര്യത്തിൽ ,ഭക്തരെ സംരക്ഷിക്കേണ്ട ചുമതലയാണ് സർക്കാർ നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View
Tags:    

Similar News