ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ഭിന്നത

ശബരിമലയിലും പരിസരത്തും ഏർപ്പെടുത്തിയ നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അർദ്ധരാത്രിയാണ് അവസാനിക്കുന്നത്.

Update: 2018-11-22 14:42 GMT
Advertising

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ഭിന്നത. നിരോധനാജ്ഞ തുടരേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം മന്ത്രി പറഞ്ഞപ്പോൾ നിരോധനാജ്ഞ നീട്ടണമെന്നാണ് പോലീസിന്റെ ആവശ്യം. നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ ഭക്തരുടെ വരവിൽ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്. വിരിവെക്കുന്ന കാര്യത്തിലുൾപ്പെടെയുള്ള നിയന്ത്രണം ഭാഗികമായി നീക്കിയതും ഭക്തർക്ക് ആശ്വാസമായി.

ശബരിമലയിലും പരിസരത്തും ഏർപ്പെടുത്തിയ നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അർദ്ധരാത്രിയാണ് അവസാനിക്കുന്നത്. സംഘർഷ സാധ്യത ഒഴിഞ്ഞതും നിയന്ത്രണങ്ങളിൽ ഇളവു വന്നതും മൂലം നിരോധനാജ്ഞ നീട്ടേണ്ട സാഹചര്യമില്ലെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ.

എന്നാൽ നിരോധനാജ്ഞ തുടരണമെന്നാണ് പോലീസ് നിലപാട്. നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട എസ്.പി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് ശുപാർശ. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റേയും സ്പെഷ്യൽ ഓഫീസറുടേയും റിപ്പോർട്ട് പരിഗണിച്ചായിരിക്കും കലക്ടർ അന്തിമ തീരുമാനമെടുക്കുക.

Full View
Tags:    

Similar News